നാല് വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ 42 കാരൻ ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ പിടിയിൽ
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2022) നാല് വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ 42 കാരൻ ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ പിടിയിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസിയാണ് പിടിയിലായത്.
മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ കേസ് റെജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ ഇയാൾ ചൊവ്വാഴ്ച വൈകീട്ടുള്ള വിമാനത്തിൽ ബെംഗ്ളുറു വിമാനത്താവളത്തിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പിടിയിലായത്.
പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് എമിഗ്രിഗേഷൻ വിഭാഗം തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്ന് ഹൊസ്ദുർഗ് പൊലീസ് എത്തി കസ്റ്റഡിയിൽ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഹൊസ്ദുർഗ് ഇൻസ്പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്പെക്ടർ കെ പി സതീഷ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Keywords: Kerala, Kasaragod, Kanhangad, News, Top-Headlines, Assault,case, Man, Airport, Gulf, Police-station, Emigration, Look out notice, Court, Hosadurg, Custody, Inspector, Assault case; man caught at airport.
< !- START disable copy paste -->