city-gold-ad-for-blogger

സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച മനുഷ്യ സ്‌നേഹിയാണ് അഷ്‌റഫ് താമരശ്ശേരി: യഹ് യ തളങ്കര

ദുബൈ: (www.kasargodvartha.com 28.06.2017) സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച മനുഷ്യ സ്‌നേഹിയാണ് അഷ്‌റഫ് താമരശ്ശേരിയെന്ന് ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും യു എ ഇ കെ എം സി സി യുടെ ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രവാസി ഭാരതി അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അഷ്‌റഫ് താമരശ്ശേരിക്ക് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച മനുഷ്യ സ്‌നേഹിയാണ് അഷ്‌റഫ് താമരശ്ശേരി: യഹ് യ തളങ്കര

മനുഷ്യ മനസുകളില്‍ വിദ്വേഷവും പരസ്പരം വൈര്യവും അക്രമവാസനയും ജനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുന്ന വര്‍ത്തമാന ചിത്രങ്ങള്‍ക്കൊരപരാധമായി മനുഷ്യ സ്‌നേഹം കൊണ്ട് മാത്രം പരേതര്‍ക്കായ് ജീവിതം നീക്കിവെച്ച ഒരു ജന്‍മം അതു അഷറഫ് താമരശ്ശേരിയാണ്. ഇദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം അളക്കാനുള്ള അളവു കോലുകള്‍ ലോകവസാനംവരേയും കണ്ടുപിടിക്കാനാവാത്തതാണെന്നും യഹ് യ തളങ്കര അഭിപ്രായപ്പെട്ടു.

ജാതിയുടേയും മതത്തിന്റെയും പേരില്‍ മനുഷ്യനെ പച്ചയ്ക്ക് ചുട്ടുകൊല്ലുകയും പച്ചമാംസത്തിലേക്ക് കഠാര കുത്തിയിറക്കുകയും പ്രതികരിക്കേണ്ട പൊതുസമൂഹം മൗനിയായി നിലകൊള്ളുകയും ചെയ്യുന്ന ഈ കലുഷിത കാലത്ത് യു എ ഇയില്‍ മരണപ്പെടുന്ന ആളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിയാക്കാന്‍ ഓടിനടക്കുകയും ജാതിയോ മതമോ ദേശഭാഷയോ നോക്കാതെ പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പരേതര്‍ക്കൊരാളായ് ജീവിക്കുന്ന അഷ്‌റഫ് താമരശ്ശേരി ഒരത്ഭുതം തന്നെയാണ്. യു എ ഇ യിലെ പ്രവാസ കൂട്ടായ്മകളിലെ ഒരോ പ്രവര്‍ത്തകനും മനഃപാഠമുള്ള നമ്പര്‍ അഷ്‌റഫ് താമരശ്ശേരിയുടെ സെല്‍ഫോണ്‍ നമ്പരുകളാണ്. ഏതു പാതിരാത്രിക്കും വിളിക്കുത്തരം നല്‍കി വേണ്ടത് ചെയ്യാന്‍ ഓടിയെത്തുന്ന അഷ്‌റഫ് താമരശ്ശേരിയെ ആദരിക്കാന്‍ മുന്നോട്ട് വന്ന കാസര്‍കോട് മണ്ഡലം കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഇന്‍കാസ് ദുബൈ സ്‌റ്റേറ്റ് പ്രസിഡന്റ് എന്‍ ആര്‍ മാഹിന്‍, മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടറുമായ രമേശ് പയ്യന്നൂര്‍, അഷ്‌റഫ് താമരശ്ശേരി, കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറി ഒ കെ ഇബ്രാഹിം, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, യു എ ഇ എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ് ഖലീലുറഹ് മാന്‍ കാഷിഫി, സുന്നി സെന്റര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍ അസ്ഹദി, ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, കെ പി കെ തങ്ങള്‍, നിസാം കൊല്ലം, സഹീര്‍ കൊല്ലം, പി വി നാസര്‍, സി എച്ച് നൂറുദ്ദീന്‍, ഹനീഫ് ടി ആര്‍, നൗഷാദ് കന്യപ്പാടി, അയ്യൂബ് ഉറുമി, മുനീര്‍ ബന്താട്, യൂസുഫ് മുക്കൂട്, എ ജി എ റഹ് മാന്‍, സലീം ചേരങ്കൈ, ഇ ബി അഹ് മദ്, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, KMCC, Programme, Felicitation, Gulf, Yahya-Thalangara, Inauguration, Ashraf Thamarassery felicitated by KMCC.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia