ആലൂര്‍ യു.എ.ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം പുതിയ ഭാരവാഹികള്‍
Jan 26, 2012, 09:25 IST
![]() |
| Aloor Mahmood Haji, T.K. Moideen, Jafar. K.K |
ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും അഞ്ചും ഏഴും ക്ലാസ്സുകളില്‍ നിന്ന് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു. പാപപ്പെട്ട പെണ്‍കുട്ടിയുടെ കല്യാണത്തിന് ധന സഹായം നല്‍കാനും, നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ആലൂര്‍ മൈക്കുഴി മസ്ജിദിന്റെ നിര്‍മാണത്തിന് ധന സഹായം നല്‍കാനും യോഗം തീരുമാനിച്ചു. നാട്ടിലേക്ക് പോകുന്ന മുന്‍ പ്രസിഡന്റ് ടി എ. ഖാദറിന് യോഗം യാത്രയയപ്പ് നല്‍കി ഐക്യ അറബ് എമിറേറ്റ്‌സിലെ ഭൂരിഭാഗം കൗണ്‍സിലര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. റഫീഖ് എ.ടി. സ്വാഗതവും കബീര്‍ എ.എം.കെ.നന്ദിയും പറഞ്ഞു.
Keywords: Aloor nusrathul islam committee bearers, Gulf, Abudhabi, Kasaragod







