അജ്മാനില്‍ വാഹനങ്ങളില്‍ മോഷണം നടത്തിയെന്ന സംഭവം; 16കാരന്‍ പൊലീസ് പിടിയില്‍
അജ്മാന്‍: (www.kasargodvartha.com 13.03.2022) വാഹനങ്ങളില്‍ മോഷണം നടത്തിയെന്ന സംഭവത്തിന് പിന്നാലെ 16കാരന്‍ പൊലീസ് പിടിയില്‍. ശരിയായി ലോക് ചെയ്യാത്ത വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കിയ ഗള്‍ഫ് പൗരനായ കൗമാരക്കാരനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
തുറന്നിട്ട വാഹനങ്ങളിലുള്ള ലാപ്‌ടോപ് കവര്‍ച ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 16കാരന്‍ അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം വീടുകളില്‍ മോഷണം എന്ന നിലയില്‍ വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെയും പിടികൂടി. സമൂഹ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംഭവത്തെ പര്‍വതീകരിച്ച് സമൂഹമാധ്യത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Keywords: Ajman, News, Gulf, World, Top-Headlines, Arrest, Police, Ajman Police arrest juvenile for stealing cars