അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നേതാക്കള്‍ക്ക് സ്വീകരണവും നടത്തി
Mar 30, 2016, 08:30 IST
അജ്മാന്‍: (www.kasargodvartha.com 30/03/2016) അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നേതാക്കള്‍ക്ക് സ്വീകരണവും നടത്തി. അജ്മാന്‍ കെ എം സി സി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. അജ്മാന്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി മജീദ് പന്തല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എം എല്‍ എയേയും നാട്ടില്‍ നിന്നും എത്തിയ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി മൂസ, സെക്രട്ടറി എം അബ്ബാസ്, യൂത്ത് ലീഗ് ട്രഷറര്‍ സെഡ് എ കയ്യാര്‍, എം എസ് എഫ് ജില്ല സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട്, ഇബ്രാഹിം മുണ്ടിത്തടുക്ക എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ 877 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയും ഇനിയും പല പദ്ധതികളും നടപ്പിലാക്കാനും അതിനായി നാട്ടില്‍ വന്നു വോട്ടു ചെയ്തു യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് പ്രവാസികളോടും കുടുംബങ്ങളോടും വോട്ടഭ്യര്‍ത്ഥന നടത്തി കൊണ്ട് എം എല്‍ എ സംസാരിച്ചു.
വികസനത്തിനും വിശിഷ്ട സേവനത്തിനും അജ്മാന്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മണ്ഡലം പ്രസിഡണ്ട് ഖാദര്‍ ഉളുവാര്‍ മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന് കൈമാറി. മുഖ്യ പ്രഭാഷണം നടത്തിയ ഇബ്രാഹിം പള്ളങ്കോട് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെയും വികസന വിരോധികളായ അക്രമ രാഷ്ട്രീയ വക്താക്കളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും മഞ്ചേശ്വരം എം എല്‍ എ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ അക്കമിട്ടു നിരത്തിയും പ്രസംഗിച്ചു.
അജ്മാന്‍ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സൂപ്പി പാതിരപറ്റ, അബൂബക്കര്‍ കൂരിയാട്, അലി കല്ലത്താണി, ഷരീഫ് കളനാട്, ഒ സി റഹ് മാന്‍, ഇസ്മാഈല്‍ ഹാജി, ഫൈസല്‍ കരീം, അസീസ്, മുഹമ്മദ് കുഞ്ഞി പാക്യാര, ഹമീദ് ഉദുമ, ഖാദര്‍ കുണ്ടാര്‍, ഇബ്രാഹിം ഉപ്പള, മുസ്തഫ ബെള്ളൂര്‍, ജാഫര്‍ പെര്‍മുദ, ഫൈസല്‍ കുന്നുപാറ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കുന്ന്, ഇല്യാസ് പള്ളങ്കോട്, നൗഷാദ് കട്ടക്കാല്‍, ഹസൈനാര്‍ കാഞ്ഞങ്ങാട് സംസാരിച്ചു. ആസിഫ് പള്ളങ്കോട് സ്വാഗതവും എ വൈ മുഹമ്മദ് നന്ദിയും പറഞ്ഞു.
Keywords : Ajman, KMCC, Committee, Election 2016, Convention, Inauguration, Gulf.