city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ahmad Haji | അഹ് മദാജിയുടെ ഔദാര്യങ്ങള്‍

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 17)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ദുബൈ അല്‍കിസീസിലെ ബലദിയ (മുന്‍സിപ്പാലിറ്റി) ജീവനക്കാര്‍ താമസിക്കുന്ന ക്യാമ്പിനകത്താണ് അഹമ്മദ്ക്കയുടെ ഗ്രോസറി (പലചരക്കുകട). അവിടെ താമസിക്കുന്ന ഒരുപാട് ജോലിക്കാര്‍ നിത്യേന വന്ന് സാധനങ്ങള്‍ വാങ്ങിക്കും. അവരില്‍ പലരും പറ്റു പറഞ്ഞു പോകുകയാണ് പതിവ്. അതിനാല്‍ അദ്ദേഹത്തിന്റെ കടയില്‍ എപ്പോഴും നല്ല തിരക്കായിരിക്കും. സാധനങ്ങള്‍ എടുത്ത് കൊടുക്കുന്നതിനായി അഹമ്മദ്ക്കയെ കൂടാതെ മൂന്ന് ജീവനക്കാര്‍ വേറെയുമുണ്ട്. പറ്റുകാര്‍ വാങ്ങുന്ന സാധനങ്ങളുടെ കണക്കുകള്‍ ജീവനക്കാര്‍ ഒരു പേപ്പറില്‍ കുറിച്ചുവെക്കും. രാത്രി കടയില്‍ വന്നിരിക്കുന്ന അഹമ്മദ്ക്ക തന്റെ പറ്റുകാരുടെ വലിയൊരു കണക്ക് പുസ്തകം നിവര്‍ത്തിവെച്ച് ഓരോരുത്തരുടേയും പേര് വിളിക്കുമ്പോള്‍ ജീവനക്കാര്‍ പറഞ്ഞു കൊടുക്കും.
   
Ahmad Haji | അഹ് മദാജിയുടെ ഔദാര്യങ്ങള്‍

സുഡാനി കീശക്കാരന്‍- 3 ദിര്‍ഹംസ്, ഗോവക്കാരന്‍ ജഡിബാല -16 ദിര്‍ഹംസ്, പത്തിലബാല -20 ദിര്‍ഹംസ്, മോട്ടത്തലയന്‍ 8 ദിര്‍ഹംസ്, പത്തില മജീദ്.. ഇങ്ങനെ വിളിക്കുന്നവരുടെ കൂട്ടത്തില്‍ നിത്യവുമുള്ള പറ്റുകാരില്‍ ചിലരുടെ കണക്കുകള്‍ കണ്ടില്ലെങ്കില്‍ അഹമ്മദ്ക്കായ്ക്ക് ദേഷ്യം വരും. ജോലിക്കാരെയെല്ലാം ചീത്ത വിളിച്ചുകൊണ്ട് പറയും, അവന്‍ സാധനം വാങ്ങി കൊണ്ടുപോയത് നീ എഴുതാന്‍ വിട്ടു പോയതായിരിക്കും. എന്നെ മുടിക്കാനായി വന്നവന്‍. ഞാന്‍ ഇല്ലാത്ത സമയം നോക്കി എവിടെങ്കിലും മാറി നിന്നു കാണും. പോയാല്‍ നിങ്ങള്‍ക്ക് ഒരു നഷ്ടവുമില്ലാലോ. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തലേ ദിവസം കൊണ്ടുപോയതിനേക്കാള്‍ രണ്ട് ദിര്‍ഹംസ് കൂട്ടി പറ്റ് പുസ്തകത്തില്‍ എഴുതിവെച്ചാലെ അദ്ദേഹത്തിന്ന് തൃപ്തി വരൂ.

അഹമ്മദ് ഹാജി നാട്ടിലും ഗള്‍ഫിലും അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. നാട്ടില്‍ വല്ല അത്യാവശ്യ കാര്യങ്ങള്‍ക്ക് പൈസ അയക്കണമെന്നുണ്ടെങ്കിലോ ഇവിടെതന്ന ആര്‍ക്കെങ്കിലും വല്ല ആവശ്യങ്ങള്‍ക്കായി പണം വേണമെങ്കിലോ അഹമ്മദ്ക്കയെ കണ്ട് ചോദിച്ചാല്‍ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മാറ്റികൊടുക്കുക തന്നെ ചെയ്യും. പക്ഷേ ഒരു കണ്ടീഷന്‍ മാത്രം, കച്ചവടത്തിനിറക്കിയ കടയിലെ പണത്തില്‍ നിന്നായിരിക്കും പണം നല്‍കി സഹായിക്കുക. അത് കൊണ്ട് തന്നെ അതിന്റെ നഷ്ടം സഹിക്കാന്‍ അദ്ദേഹത്താനാവില്ലല്ലോ?.
           
Ahmad Haji | അഹ് മദാജിയുടെ ഔദാര്യങ്ങള്‍

ആവശ്യക്കാരനെ നല്ലവണ്ണം പഠിച്ചു താന്‍ പറഞ്ഞയിടത്ത് നില്‍ക്കുന്നവരാണെന്ന് മനസ്സിലാക്കിയ ശേഷം തന്റെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി അതിന്റെ വ്യവസ്ഥകളൊക്കെ വിശദീകരിച്ചു കൊടുത്ത ശേഷം വാങ്ങിച്ച പണത്തേക്കാള്‍ അല്‍പം കൂടുതലായി ഒരു സംഖ്യ, പേപ്പറില്‍ എഴുതി ഒപ്പിട്ടതിന് പുറമെ അവരുടെ ബത്താക്ക (താമസരേഖ)യും വാങ്ങി വെച്ച് മാത്രമേ പണം നല്‍കാറുള്ളൂ. തുടര്‍ന്ന് കൈയ്യിലെ കടലാസ് കഷ്ണം എടുത്ത് ഒരു കടലാസു വഞ്ചിയുടെ രൂപത്തിലാക്കി പണം അതിനകത്തിട്ട് മേശപ്പുറത്ത് വെച്ച് മുമ്പിലിരിക്കുന്നയാളുടെ നേര്‍ക്ക് തള്ളിക്കൊടുത്തു കൊണ്ട് പറയും - 'ഇതിന്റെ വാടക മാസാമാസം എത്തിക്കണേ', അതിന് ശേഷം തന്റെ പഴയകാല ജീവിതത്തിന്റെ ഒരേടു കൂടി അവര്‍ക്ക് വിവരിച്ചുകൊടുക്കും.

തന്റെ ചെറുപ്പകാലത്ത് ആരാന്റെ പറമ്പില്‍ നിന്നും കിഴങ്ങും ചേമ്പും ചേനയും ചക്കയും ഇരന്ന് വാങ്ങി കൊണ്ടുപോയി വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. പിന്നീട് ബോംബെക്കുള്ള കള്ള വണ്ടികയറിപ്പോയി ഹോട്ടലുകളില്‍ ചുരുങ്ങിയ ശമ്പളത്തിന് പണിക്കു നിന്ന് തറ തുടച്ചുകൊണ്ട് ജീവിതം ആരംഭിച്ചു. അവിടെ നിന്നും ഏജന്‍സിക്ക് കാശും കൊടുത്ത് കള്ളലോഞ്ചു കയറി വന്ന് പടിപടിയായി പടുത്തുയര്‍ത്തിയ ജീവിത സമ്പാദ്യത്തില്‍ നിന്നാണ് നിന്റെ വിഷമം കണ്ട് മനസ്സലിഞ്ഞ് എടുത്തുതന്നത്. ഇനി നിന്റെ കാര്യം കഴിഞ്ഞാല്‍ ആളെ മറക്കല്ലേ കേട്ടോ. എന്തെങ്കിലും ഒരു വാക്കു പിഴവ് വന്നാല്‍ പിന്നെ ഈയിരിക്കുന്ന അഹമ്മദ് ഹാജിയെയായിരിക്കില്ല നീ കാണുക, അറിയാമല്ലോ? അപ്പോഴായിരിക്കും എന്റെ തനി സ്വഭാവം പുറത്തുവരുന്നത് - എന്ന ഉപദേശവും നല്‍കി വിട്ടാലും പിന്നീടുള്ള ദിവസങ്ങളിലെന്നും ഈ ഇടപാടുകാരന്റെ മേല്‍ ഇദ്ദേഹത്തിന്റെ ഒരു കണ്ണുണ്ടാവും. അതാണ് അഹമ്മദ്ക്ക.

ഒന്നുമില്ലായ്മയില്‍ നിന്നും ഒരു മാജിക്കുകാരന്റെ കൗശലത്തോടെ എങ്ങനെയൊക്കെയോ കാശുണ്ടാക്കി, മക്കത്ത് പോയി തൊപ്പിയിട്ട അഹമ്മദ്ക്ക ഇപ്പോള്‍ നാട്ടിലും ദുബായിലും ഹാജിയാരായി ആളുകളുടെ കൂട്ടത്തില്‍ മതിപ്പും പത്രാസ്സുമുള്ള ഒരാളായിമാറി. നാണംകെട്ടും നാലുകാശുണ്ടാക്കിയാല്‍ പണം അത് തുടച്ചു മാറ്റിക്കോളുമെന്ന് പണ്ടാരോ പറഞ്ഞത് അഹമ്മദാജിയെക്കുറിച്ചായിരിക്കുമോയെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.









Keywords:  Article, Story, Gulf, Dubai, Shop, Shop Keeper, Job, About Ahmad Haji.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia