കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
Mar 2, 2017, 23:12 IST
ഷാര്‍ജ: (www.kasargodvartha.com 02/03/2017) കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബേക്കല്‍ മാസ്തികുണ്ഡിലെ പരേതനായ ഹനീഫയുടെ മകന്‍ അനസ് (20) ആണ് മരിച്ചത്.
ഷാര്‍ജ റഹ് മാനിയയിലെ നിബ്രാസ് അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അനസ് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെ സ്‌കൂള്‍ ബസിടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഫൗസിയയാണ് മാതാവ്: സഹോദരങ്ങള്‍: ഹിലാല്‍, സൈനബ, അസീഫ. മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sharjah, Accident, Death, Obituary, Gulf, Top-Headlines, Kasaragod, Bekal, Anas, Accident: Kasargod native dies in Sharjah.