'ആക്‌സസ്' കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം വ്യാഴാഴ്ച
Feb 22, 2012, 09:30 IST
ദമ്മാം: ആക്‌സസ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറവുമായി സഹകരിച്ച് ഫെബ്രുവരി 23ന് വ്യാഴാഴ്ച വൈകുന്നേരം 7.30ന് ദമ്മാമില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആക്‌സസിന്റെ ഔദ്യോഗിക പരിശീലകനും സൗദയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ലക്ചററുമായ ഇസ്മായില്‍ പാണവള്ളിയാണ് അവതാരകന്‍. പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.
സ്വന്തം കഴിവുകളെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, വ്യക്തമായ ലക്ഷ്യം നിര്‍ണ്ണയിച്ച് പഠനത്തില്‍ താല്‍പര്യമുണ്ടാക്കുക, വിദ്യാഭ്യാസ-കരിയര്‍ മേഖലകളില്‍ അനുയോജ്യമായവ തെരഞ്ഞെടുത്ത് കാര്യക്ഷമമായ തീരുമാനങ്ങളെടുക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഇംതിയാസ്, ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറി നസ്‌റുല്‍ ഇസ്ലാം ചൗധരി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഗള്‍ഫിലെ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്വെക്കാന്‍ കഴിഞ്ഞ ആക്‌സസ് ഗുണപരമായ വിദ്യാഭ്യാസത്തിന്റെയും ക്രിയാത്മകമായ സാമൂഹിക സൃഷ്ടിയുടെയും അനിവാര്യത മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഫലപ്രദവും പുതുമയാര്‍ന്നതുമായ സമീപനങ്ങള്‍ കൈകൊള്ളാന്‍ കവിഞ്ഞത് ആക്‌സസിന്റെ പ്രത്യേകതയാണെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക; 0551315912. ഇമെയില്‍ accessdammam@gmail.com
Keywords: Access-Dammam, Damam, Gulf