city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനാവാതെ സഹായം തേടി ഡ്യൂട്ടി ഫ്രീ അധികൃതര്‍

അബുദാബി:(www.kasargodvartha.com 05/04/2019) ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം ലഭിച്ച ഭാഗ്യശാലിയായ ഇന്ത്യക്കാരനെ കണ്ടെത്താനായി സഹായം തേടുകയാണ് അധികൃതര്‍. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ടുവില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് രവീന്ദ്ര ബോലൂറ എന്ന ഇന്ത്യക്കാരനെയാണ് വിജയിയായി പ്രഖ്യാപിച്ചത്. നറുക്കെടുപ്പ് നടന്ന സമയം തന്നെ സമ്മാന വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനാവാതെ സഹായം തേടി ഡ്യൂട്ടി ഫ്രീ അധികൃതര്‍

ഒരു കോടി ദിര്‍ഹം, ഏതാണ്ട് 19 കോടി രൂപയാണ് ടിക്കറ്റിന് സമ്മാനമായി അടിച്ചത്. അബുദാബിയില്‍ താമസിക്കുന്ന രവീന്ദ്രയുടെ യുഎഇ നമ്പറില്‍ വിളിച്ചെങ്കിലും ആളെ ലഭിച്ചില്ല. പിന്നീട് ഇന്ത്യയിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു കുട്ടി ഫോണെടുത്തെങ്കിലും ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കൂവെന്നും മറുപടി നല്‍കി.

തുടര്‍ച്ചയായി പല തവണ വിളിച്ചിട്ടും മറുപടിയില്ല. ഇതേതുടര്‍ന്നാണ് ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം അയച്ചത്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.

ബിഗ് ടിക്കറ്റിന്റെ 202-ാം സീരീസില്‍ ഒരു കോടി ദിര്‍ഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ രവീന്ദ്ര വിജയിയായത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 085524 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. ഇതേ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ലാന്‍ഡ് റോവര്‍ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്. പത്തു ഭാഗ്യശാലികളില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. കഴിഞ്ഞ മൂന്നു തവണ നടന്ന നറുക്കെടുപ്പിലും വിജയികളായത് മലയാളികളായിരുന്നു.

എന്തായാലും ബംബര്‍ പ്രൈസടിച്ച ഇന്ത്യക്കാരനെ കണ്ടെത്താനിള്ള പരിശ്രമം തുടരുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Abudhabi, Gulf, Airport,Big ticket, Authorities, Finding, Winner, Abudhabi Big Ticket winner still nowhere to be found

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia