അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനം: പരിപാടികള്‍ക്ക് 11ന് തുടക്കമാകും
Jun 2, 2015, 09:30 IST
അബുദാബി: (www.kasargodvartha.com 02/06/2015) കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായി നടത്താന്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജൂണ്‍ 11ന് വൈകുന്നേരം എട്ട് മണിക്ക് ഉസ്താദ് കരീം ഫൈസിയുടെ മതവിജ്ഞാന സദസ് സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പരിപാടികള്‍ക്ക് തുടക്കമാകും.
ജില്ലാ കെ.എം.സി.സി പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പുണ്യങ്ങളുടെ പൂക്കാലമായ വരുന്ന റമസാന്‍ മാസത്തില്‍ മണ്ഡലം അടിസ്ഥാനത്തില്‍ റിലീഫ് പ്രവര്‍ത്തനം ഊര്‍ജിതമായി നടത്താനും തീരുമാനിച്ചു. ഈ പ്രവര്‍ത്തന വര്‍ഷ കാലയളവില്‍ വിവിധയിന പരിപാടികള്‍ സംഘടിപ്പിക്കും.
പ്രസിഡണ്ട് പി.കെ അഹ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സെഡ് എ മൊഗ്രാല്‍, ഹനീഫ് പടിഞ്ഞാറമൂല, അഷ്‌റഫ് കീഴൂര്‍, സി.എച്ച് അഷ്‌റഫ് കൊത്തിക്കാള്‍, അഷ്‌റഫ് ഒളവറ, പൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സമീര്‍ തൃക്കരിപ്പൂരിനെ യോഗം അഭിനന്ദിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ പട്ട്‌ള നന്ദിയും പറഞ്ഞു.

Keywords : Kasaragod, Abu Dhabi, KMCC, inauguration, Programme, Gulf, Meeting.