കോടിയുടെ ഭാഗ്യം അപ്രതീക്ഷിതമായി തേടിയെത്തിയതിന്റെ ആഹ്ളാദത്തിൽ അബു ത്വാഹിർ മുഹമ്മദ്; ബിഗ് ടികെറ്റിലെ കാസർകോടൻ കയ്യൊപ്പ്
Sep 4, 2021, 17:14 IST
റാസൽ ഖൈമ: (www.kasargodvartha.com 04.09.2021) അബുദബി ബിഗ് ടികെറ്റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ഭാഗ്യം അപ്രതീക്ഷിതമായി തേടിയെത്തിയതിന്റെ ആഹ്ളാദത്തിലാണ് അബു ത്വാഹിർ മുഹമ്മദ്. ഇദ്ദേഹത്തിനൊപ്പം ഡൽഹി സ്വദേശിയായ ഒരാളും ഇൻഡോനേഷ്യയിൽ നിന്നുള്ള മൂന്ന് പേരും സിറിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരും അടക്കം ഏഴ് സുഹൃത്തുക്കൾ ചേർന്നാണ് ടികെറ്റ് എടുത്തത്. സമ്മാനമായ 1.2 കോടി ദിര്‍ഹം ഇവർ വീതിച്ചെടുക്കും.
ഇത്രയും വലിയ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അബു ത്വാഹിർ കാസർകോട് വാർത്തയോട് പറഞ്ഞു. എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടില്ല. ഭാവി പരിപാടികളെക്കുറിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ല. ഇപ്പോഴുള്ള ജോലിയിൽ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപ്പള ബന്തിയോട് ബൈദാല സ്വദേശിയാണ് അബു ത്വാഹിർ. ബൈദാലയിലെ പരേതനായ കെ എം മുഹമ്മദ് - മറിയം ദമ്പതികളുടെ മകനാണ്. മാതാവും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസൽ ഖൈമയിലാണ് താമസിക്കുന്നത്. ഒരു ഷിപിങ് കമ്പനിയിൽ ഓപറേഷൻ കോർഡിനേറ്റർ ആയാണ് ജോലി ചെയ്യുന്നത്. 2006 മുതൽ പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തിലേറെയായി ബിഗ് ടികെറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഭാഗ്യം തുണക്കുകയായിരുന്നു.
Keywords: Gulf, News, World, Kasaragod, Kasargod Vartha, Job, Uppala, Bandiyod, Family, Abu Dhabi Big Ticket; first prize went to Kasargod native.
< !- START disable copy paste -->