city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വന്തമായി വീടെന്ന സ്വപ്‌നം തറയില്‍ നിലച്ചു, സലാം സൗദി അറേബ്യയില്‍ മണ്ണിനോട് ചേര്‍ന്നു; വര്‍ഷങ്ങളോളം പ്രവാസലോകത്ത് കഴിച്ചുകൂട്ടിയ പ്രിയതമനെ കാണാനാവാതെ വിതുമ്പി ഷംന

കൊല്ലം: (www.kasargodvartha.com 23.06.2020) സ്വന്തമായി വീടെന്ന സ്വപ്‌നം തറയില്‍ നിലച്ചു. കൊല്ലം പ്രയാര്‍ വടക്ക് കൊല്ലശ്ശേരില്‍ പടീറ്റതില്‍ അബ്ദുല്‍ സലാം (41) സൗദി അറേബ്യയില്‍ മണ്ണിനോട് ചേര്‍ന്നു. വര്‍ഷങ്ങളോളം പ്രവാസലോകത്ത് കഴിച്ചുകൂട്ടിയ പ്രിയതമനെ കാണാനാവാതെ നാട്ടില്‍ ഷംന വിതുമ്പുകയാണ്. എട്ടു വര്‍ഷമായി റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സലാം മൂന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സലാം മരണപ്പെട്ടത്. ഇതോടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പൊലിഞ്ഞു.

സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും ഭാര്യയെയും കുട്ടികളെയും പൊന്നുപോലു നോക്കാനുമായാണ് അവധിയെടുക്കാതെ പ്രവാസലോകത്ത് സലാം കഴിച്ചുകൂട്ടിയത്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയാണ് വീടു വയ്ക്കാന്‍ വസ്തു വാങ്ങിയത്. വഴിയില്ലെന്നതായിരുന്നു ആദ്യ തടസ്സം. അയല്‍വാസികള്‍ക്കു കൂടി പ്രയോജനകരമായ രീതിയില്‍ അവിടേക്ക് ആദ്യം കോണ്‍ക്രീറ്റ് റോഡ് തന്നെ നിര്‍മിച്ചു. ഏഴു ലക്ഷത്തോളം രൂപ അതിനു ചെലവായെന്ന് ഭാര്യ ഷംന പറയുന്നു.

പിന്നീട് അടുത്തുള്ള സൊസൈറ്റിയില്‍ നിന്ന് വായ്പയെടുത്താണ് വീടു പണി തുടങ്ങിയത്. മൂത്തമകന്‍ സഹല്‍ ഏഴിലും ഇളയ മകന്‍ മുഹമ്മദ് സിനാന്‍ ഒന്നിലുമാണ് പഠിക്കുന്നത്. 'മുഴുവന്‍ കടമാണ്. പലരുടെയും സ്വര്‍ണവും മേടിച്ച് പണയം വെച്ചിട്ടുണ്ട്്. ഇക്കയുടെ മോഹമായിരുന്നു വീട്, മക്കളുടെ പഠനം എല്ലാം. ഇനി എന്തെന്നറിയില്ല. വാടക നല്‍കാന്‍ പോലും കാശില്ല' ഷംന വിതുമ്പിക്കൊണ്ട് പറഞ്ഞു.

എന്തു ചെയ്യണമെന്നറിയാതെ മാതാവിനും സഹോദരനുമൊപ്പം താമസിക്കുകയാണ് ഷംനയിപ്പോള്‍.

സ്വന്തമായി വീടെന്ന സ്വപ്‌നം തറയില്‍ നിലച്ചു, സലാം സൗദി അറേബ്യയില്‍ മണ്ണിനോട് ചേര്‍ന്നു; വര്‍ഷങ്ങളോളം പ്രവാസലോകത്ത് കഴിച്ചുകൂട്ടിയ പ്രിയതമനെ കാണാനാവാതെ വിതുമ്പി ഷംന


Keywords:  Kerala, news, Top-Headlines, Trending, Gulf, Saudi Arabia, Abdul Salam died in Saudi Arabia
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia