city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ച തളങ്കരയിലെ അബ്ദുല്‍ ഖാദറിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

ദുബൈ: (www.kasargodvartha.com 18/08/2015) ദുബൈയില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ച തളങ്കര കണ്ടത്തിലെ അബ്ദുല്‍ ഖാദറിന്റെ (40) മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും. ദുബൈയില്‍ നിന്നും ബുധനാഴ്ച രാവിലെ 6.30നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് മൃതദേഹം മംഗളൂരു വഴി നാട്ടിലെത്തിക്കുക.

രാവിലെ 11.45 മണിയോടെ മംഗളൂരുവിലെത്തുന്ന മൃതദേഹം ഉച്ചയോടെ ആംബുലന്‍സ് വഴി തളങ്കരയിലെത്തിച്ച് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മൃതദേഹത്തോടൊപ്പം ദുബൈയിലുള്ള അബ്ദുല്‍ ഖാദറിന്റെ സഹോദരീപുത്രൻ ശരീഫ് അനുഗമിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന് ശേഷം ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അബ്ദുല്‍ ഖാദര്‍ കുഴഞ്ഞു വീണത്.

ദുബൈ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ കീഴിലെ കടയിലെ ജീവനക്കാരനാണ് മരിച്ച അബ്ദുല്‍ ഖാദര്‍. ഓഗസ്റ്റ് 18ന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അബ്ദുല്‍ ഖാദറിനെ മരണം തട്ടിയെടുത്തത്.

Updated 

ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ച തളങ്കരയിലെ അബ്ദുല്‍ ഖാദറിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും


Related News:

തളങ്കര സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

അബ്ദുല്‍ ഖാദര്‍ മരിച്ചത് 18ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ

Keywords : Dubai, Kasaragod, Thalangara, Death, Dead body, Gulf, Abdul Kader Thalangara Kandathil, Abdul Kader's dead body to be brought Home land on Wednesday

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia