ഖത്വറില്‍ 5 വയസുകാരന്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
Sep 13, 2021, 16:22 IST
ദോഹ: (www.kasargodvartha.com 13.09.2021) ഖത്വറില്‍ അഞ്ചു വയസുകാരനെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡികല്‍ കോളജ് ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകന്‍ അദിവ് ശ്രീധര്‍ ആണ് മരിച്ചത്.
ഗറാഫയിലെ യെസ്ദാന്‍ കോമ്പൗന്‍ഡിലെ നീന്തല്‍ കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം.
Keywords: Doha, News, Gulf, World, Top-Headlines, Drown, Boy, Death, 5-year-old boy found drowned to death in Qatar