പ്രവാസത്തിന്റെ സില്‍വര്‍ ജൂബിലി, ഒമാനില്‍ കാസര്‍കോട് നിവാസികളെ ആദരിക്കുന്നു
Feb 1, 2016, 11:00 IST
ഒമാന്‍: (www.kasargodvartha.com 01/02/2016) ഒമാന്റെ സാംസ്‌കാരിക നഗരമായ സോഹാറില്‍ പ്രവാസ ജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കാസര്‍കോട് നിവാസികളെ സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ നടത്തിയ സാമൂഹ്യ സേവനങ്ങള്‍ കൂടി പരിഗണിച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
അബ്ദുര്‍ റഹ് മാന്‍ ഹാജി തളങ്കര പടിഞ്ഞാര്‍, ഹനീഫ് എരിയപ്പാടി, ഗഫൂര്‍ ചൗക്കി, ബഷീര്‍ തളങ്കര പടിഞ്ഞാര്‍ എന്നിവരാണ് ആദരിക്കപ്പെടുന്നത്. അവശതയും, പ്രതിസന്ധികളും നേരിടുന്ന ഒമാനിലെയും നാട്ടിലെയും കാസര്‍കോട് നിവാസികള്‍ക്ക് ഇവര്‍ ചെയ്ത സേവനങ്ങള്‍ മഹത്തരമാണെന്നു സോഹാര്‍ കസ്രോട്ടാര്‍ കൂട്ടായ്മ വിലയിരുത്തി.
പരിപാടിയില്‍ സാമൂഹ്യ സേവന രംഗത്തെ മികച്ച സേവനത്തിനു മുനീര്‍ സഹം ടോപ് സ്റ്റാറിനു സോഹാര്‍ കസ്രോട്ടാര്‍ കൂട്ടായ്മയുടെ പ്രത്യേക അവാര്‍ഡ് സമ്മാനിക്കും. ഒമാനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പ്രസിഡണ്ട് ഹക്കീം പി.എച്ച് ഹദ്ദാദ് അധ്യക്ഷത വഹിച്ചു. റഫീഖ് എര്‍മാളം ഉദ്ഘാടനം ചെയ്തു. ഷരീഫ് തളങ്കര വെസ്റ്റ്, ജബ്ബാര്‍ എ.കെ, ഹാരിസ് ഹദ്ദാദ്, ബഷീര്‍ പാടി, അച്ചു പടിഞ്ഞാറ മൂല, നാച്ചു കടവത്ത്, ആസ്മി എര്‍മാളം, റഹീം ഉപ്പള ഗേറ്റ്, അഷ്‌റഫ് എമിറേറ്റ്‌സ് സംബന്ധിച്ചു. നൗഷാദ് പള്ളിക്കുന്നില്‍ സ്വാഗതവും അസീസ് ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.