ദുബൈയില്‍ വാഹനാപകടത്തില്‍പെട്ട മലയാളി യുവാവിന് 4.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Apr 7, 2020, 12:36 IST
ദുബൈ: (www.kasargodvartha.com 07.04.2020) ദുബൈയില്‍ വാഹനാപകടത്തില്‍പെട്ട മലയാളി യുവാവിന് 4.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ചേലക്കര പങ്ങാരപ്പിള്ളി തോട്ടത്തില്‍ ഉമ്മറിന്റെ മകന്‍ ലത്വീഫി(35) നാണ് നഷ്ടപരിഹാരം നല്‍കാന്‍ അപ്പീല്‍ കോടതി വിധിച്ചത്. 2019 ജനുവരി 14ന് ദുബൈയിലെ ജബല്‍അലിക്കു സമീപത്തായിരുന്നു അപകടമുണ്ടായിരുന്നു. ഇതിനു ശേഷം ഒന്നേകാല്‍ വര്‍ഷമായി വീല്‍ചെയറിലാണ് ലത്വീഫിന്റെ ജീവിതം.
കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റില്‍ സൈറ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കോണ്‍ക്രീറ്റ് നിറച്ച വാഹനത്തില്‍ കെട്ടിട നിര്‍മാണ സ്ഥലത്തേക്ക് പോകുന്നതിനിടെ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തി.
ഗുരുതരമായി പരിക്കേറ്റ ലത്വീഫിനെ ദുബൈയിലെ എന്‍ എം സി റോയല്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സുഷുമ്‌ന നാഡിയിലേറ്റ തകരാര്‍ മൂലം ശരീരം തളര്‍ന്ന നിലയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാതായി. വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് തിരൂര്‍ സി എസ് ഐ ആശുപത്രിയിലേക്കും ലത്തീഫിനെ മാറ്റി. അപകടത്തിനിടയാക്കിയ വാഹനമോടിച്ച ഡ്രൈവര്‍ പിഴയടച്ചു കുറ്റവിമുക്തനായെന്ന വിവരം ലത്വീഫ് അറിയുന്നത് ആശുപത്രിയില്‍ വെച്ചാണ്. തുടര്‍ന്ന് അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീലിലാണ് 4.14 കോടി രൂപ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കോടതി വിധിച്ചത്.
Keywords: Dubai, Accident, gulf, Road, UAE, Court, 4.14 compensation for accident victim in Dubai