ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനം നടത്തിയ വനിതയടക്കം 24 സ്ഥാപന ഉടമകള്‍ക്ക് ജയില്‍ ശിക്ഷ; കരിഞ്ചന്തയില്‍ വിസ വില്‍പന നടത്തുന്നവരും പിടിയില്‍
Dec 16, 2018, 16:52 IST
മനാമ:(www.kasargodvartha.com 16/12/2018) ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനം നടത്തിയ വനിതയടക്കം 24 സ്ഥാപന ഉടമകള്‍ക്ക് ജയില്‍ ശിക്ഷ. ലോവര്‍ ക്രിമിനല്‍ കോടതിയാണ് ഇവര്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും വന്‍ പിഴയുമാണ് ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്.
ചിലര്‍ക്ക് 1,000 ദിനാര്‍ ആണ് പിഴയിട്ടത്. എന്നാല്‍ മറ്റു ചിലര്‍ക്ക് 91,000 ദിനാര്‍ വരെ പിഴ വിധിച്ചിട്ടുണ്ട്. ആവശ്യമില്ലാതിരുന്നിട്ടും നിരവധി പ്രവാസി തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റ് ഇവര്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൊമേഴ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധിച്ച ശേഷം പരാതി നല്‍കിയിരുന്നു.
അതിനിടെ, കരിഞ്ചന്തയില്‍ വിസ വില്‍പന നടത്തുന്ന സംഘത്തെ അധികൃതര്‍ പിടികൂടി. 14പേരാണ് പിടിയിലായത്. ഇവരില്‍ സ്വദേശികളും ഏഷ്യന്‍ വംശജരുമാണുള്ളത്. വിസ വില്‍പനക്ക് മാത്രമായി സ്ഥാപനങ്ങള്‍ തുടങ്ങുന്നവരാണ് ഇവരെന്നാണ് സൂചന. സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വിസ വന്‍ വിലക്ക് വില്‍ക്കുകയാണ് ഇവരുടെ രീതിയെന്ന് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.
1,500 ദിനാര്‍ വരെയാണ് പ്രവാസികള്‍ ഓരോ വിസക്കും നല്‍കിയിരുന്നത്. ഇത്തരം ചതിയില്‍ നിന്ന് മോചനം നേടാനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എല്‍എംആര്‍എ ഫെ്‌ളക്‌സി വര്‍ക് പെര്‍മിറ്റ്' പദ്ധതി നടപ്പിലാക്കിയിട്ടും പലരും തട്ടിപ്പിന് ഇരയാകുന്നുണ്ട്. നിലവില്‍ 13,000 പ്രവാസികള്‍ ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത് ബഹ്‌റൈനിലെ നിയമാനുസൃത താമസക്കാരായി മാറിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manama, Bahrain, Top-Headlines, Gulf, Pravasi, Job visa, 24 business owners punished for illegal activities