യുഎഇയില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി 2,036 വിദ്യാര്‍ഥികള്‍
ദുബൈ: (www.kasargodvartha.com 17.07.2021) യുഎഇയില്‍ 2,036 വിദ്യാര്‍ഥികള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി. യുഎഇ സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളില്‍ 12-ാം ക്ലാസില്‍ 95% മാര്‍ക് നേടിയവര്‍ക്കും കുടുംബത്തിനുമാണ് വീസ ലഭിക്കുക. എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈസ്‌കൂളിന്റെ അവസാന പരീക്ഷകളില്‍ 95 ശതമാനത്തിന് മുകളില്‍ അല്ലെങ്കില്‍ തുല്യ ഗ്രേഡുകള്‍ നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് ഈ മാസം ആരംഭത്തോടെ സര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി ദുബൈ കെഎച്ച്ഡിഎയ്ക്ക് കീഴില്‍ 2007ല്‍ നിലവില്‍ വന്നതാണ് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ്.
Keywords: Dubai, News, Gulf, World, Top-Headlines, School, Education, Golden Visa, 2036 Students qualifies for the Golden Visa