ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് 1,000 റെസ്റ്റോറന്റുകള്‍
മനാമ: (www.kasargodvartha.com 25.06.2021) ബഹ്‌റൈനില്‍ ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് 1,000 റെസ്റ്റോറന്റുകളും കഫേകളും. ബഹ്‌റൈനില്‍ ഓരോ ദിവസവും 100ലധികം സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. മെയ് 27 മുതല്‍ ജൂണ്‍ 24 വരെ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 16 റെസ്റ്റോറന്റുകള്‍ പൂട്ടിച്ചു. ചൊവ്വാഴ്ച 164 ഔടലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 36 റെസ്റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി.
സലൂണുകളും സ്പാകളും അധികൃതര്‍ പരിശോധിച്ചിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നാഷണല്‍ ടാസ്‌ക് ഫോഴ്സിന്റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ പള്ളികളും അടച്ചിരുന്നു. പരിശോധനകള്‍ നടത്തിവരുന്നത് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത് വിഭാഗം അധികൃതര്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ്.
Keywords: Manama, News, Gulf, World, Top-Headlines, COVID-19, Fine, Protocols, 1,000 restaurants violate protocols