സൗദിയില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 10 കോവിഡ് രോഗികള്‍ അറസ്റ്റില്‍
റിയാദ്: (www.kasargodvartha.com 23.04.2021) സൗദിയില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 10 കോവിഡ് രോഗികള്‍ അറസ്റ്റില്‍. ജിദ്ദയില്‍ നിന്നും അല്‍ തായിഫില്‍ നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷവും ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായതെന്ന് മക്ക പ്രവിശ്യാ പൊലീസ് വക്താവ് അറിയിച്ചു.
കോവിഡ് മഹാമാരിയെ നേരിടാന്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണിത്. ഇവര്‍ക്കെതിരെ നടപടികളെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ സൗദിയിലെ നിയമപ്രകാരം 200,000 റിയാല്‍ വരെ പിഴയോ രണ്ടു വര്‍ഷം തടവോ ഇവ രണ്ടുമോ ആണ് ശിക്ഷ.
Keywords: Riyadh, News, Gulf, World, Top-Headlines, COVID-19, Police, Arrest, 10 COVID-19 patients arrested for flouting quarantine rules