ഹാജിമാര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു
Oct 8, 2011, 19:51 IST
മക്ക: ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫെയര്‍ ഫോറത്തിന്റെ (ഐ.പി.ഡബ്ല്യൂ.എഫ്) സഹകരണത്തോടെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഹാജിമാര്‍ക്ക് കേക്കും ജ്യൂസുകളും വിതരണം ചെയ്തു. ഹറമിലെത്തി ജുമാ നമസ്‌ക്കാരം കഴിഞ്ഞ് തിരിച്ച് പോവുന്ന ഹാജിമാര്‍ക്ക് ഇത് വളരെ അനുഗ്രഹമായി. തമിഴ,് ഹിന്ദി, ഉറുദു, കന്നഡ ഭാഷകള്‍ അറിയുന്ന 55 ഓളം വോളണ്ടിയര്‍മാരെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഫ്രറ്റേണിറ്റി ഫോറം സേവനം നടത്തുന്നത്. വഴിതെറ്റിയ നിരവധി ഇന്ത്യന്‍ ഹാജിമാരെ മാപ്പുകളുടെ സഹായത്തോടെ അവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ തിരിച്ചെത്തിക്കാന്‍ വോളന്റിയര്‍മാര്‍ക്ക് സാധിച്ചു. ഉത്തരേന്ത്യന്‍ ഹാജിമാര്‍ക്കാണ് സഹായങ്ങള്‍ കൂടുതലും ആവശ്യമായി വന്നതെന്നു ഫ്രാറ്റേണി ഫോറം ഹറം വോളണ്ടിയര്‍ കോ ഓഡിനേറ്റര്‍ അഷ്‌റഫ് തിരൂര്‍ പറഞ്ഞു. മുഴുവന്‍ സമയവും ഹറമിലും പരിസരങ്ങളിലും ഫോറത്തിന്റെ സേവനം ലഭ്യമാക്കും.
Keywords: Makkah, Hajj, Juice, Food, IPWF, Volunteer, മക്ക.