'ഹരിത ഭവനം വിഷമുക്ത ഭക്ഷണം'; സംഗമം ശ്രദ്ധേയമായി
Apr 6, 2014, 07:30 IST
ജിദ്ദ: (www.kasargodvartha.com 06.04.2014) കൃഷി ഗ്രൂപ്പ് ജിദ്ദ ഘടകം ഷിഫാ ജിദ്ദാ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം പ്രവാസലോകത്ത് കൃഷിയെ സ്‌നേഹിക്കുന്നവരുടെ ഹൃദ്യമായ ഒത്തുചേരലിന്റെ സംഗമ വേദിയായി മാറി. ഗ്രൂപ്പുമെമ്പര്‍ നിസാം അബ്ദുല്‍ ഖാദറിന്റെ കുടുംബാംഗങ്ങളുടെ വേര്‍പാടില്‍ അനുശേചനം രേഖപെടുത്തി തുടങ്ങിയ പരിപാടിയില്‍ മുസ്തഫ കെ.ടി. പെരുവള്ളൂര്‍ സ്വാഗത പ്രസംഗം നടത്തി.
ചീഫ് അഡ്മിന്‍ ഹക്കിം ചെറുശോല അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാജു നായര്‍ വിഷമുക്തമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. അന്യ സംസ്ഥാനത്തു നിന്നു വരുന്ന വിഷമടിച്ച പച്ചക്കറികള്‍ക്കു പുറമെ മാര്‍ക്കറ്റില്‍ ബ്രാന്റഡ് പേരില്‍ കാണുന്ന പൊടിമസാല ചേരുവകളില്‍ ഒളിഞ്ഞു കിടക്കുന്ന അപകടത്തെയും തുറന്നു കാട്ടി.
സ്വയം കൃഷി ചെയ്തും കര്‍ഷകരില്‍ നിന്നു നേരിട്ടു വാങ്ങി സ്വയം പൊടിപ്പിച്ചെടുത്തും ഇത്തരം അപകടങ്ങളെ മറിക്കടക്കാമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. നഷ്ട്ടമായി കൊണ്ടിരിക്കുന്ന കൃഷി ഭൂമികളില്‍ ചരമ ഗീതം ചൊല്ലുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ കര്‍ഷകന്റെ രോദനം വിളിച്ചോതുന്ന ഹെന ഫാത്തിമയുടെ കവിത ഏറെ ശ്രദ്ധേയമായി.
ജിദ്ദയിലെ കവിയും എഴുത്തുകാരനുമായ ഉസ്മാന്‍ പാണ്ടിക്കാട് തന്റെ കാര്‍ഷികാനുഭവങ്ങളും നിര്‍ദേശങ്ങളും സദസുമായി പങ്കുവെച്ചു. കൊമ്പന്‍ മൂസ, ജാഫര്‍, വീരാന്‍ കുട്ടി കൊണ്ടോട്ടി, അബ്ദുല്‍ ലത്വീഫ് പി.വി കൊട്ടപ്പുറം, പ്രസാദ് കെ. ഹരിപ്പാട്, നാസര്‍ വേങ്ങര, കെ.സി ബഷീര്‍ ചേലേമ്പ്ര, സിദ്ദീഖ് ഇന്ത്യനൂര്‍, നഹാര്‍, അദിനു ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൃഷിയെ സ്‌നേഹിക്കുന്ന സഹോദരിമാരുടെ സജീവ സാന്നിധ്യം മീറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിദ്ദ വിത്തുബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഹമ്മദലി ജിദ്ദ (കൊടിഞ്ഞി) ജലീസ് വാണിയമ്പലത്തിനു നല്‍കി നിര്‍വഹിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Meet, Gulf, Programme, Facebook, Group, Agriculture, Function.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍