ഹജ്ജ് വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Sep 27, 2011, 15:02 IST
റിയാദ്: ഹാജിമാരുടെ സേവനത്തിനായി രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി രൂപവല്‍കരിച്ച ഹജ്ജ് വോളണ്ടിയര്‍ കോറത്തിലേക്ക് റിയാദ് ആര്‍.എസ്.സി.യുടെ കീഴിലുള്ള വോളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്ക സൗദി ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് ഷാജല്‍ മടവൂരിന് ആദ്യ അപേക്ഷ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്‍ട്രല്‍ പ്രൊവിന്റസ് കോഡിനേറ്റര്‍ ഇഹ്തിഷാം തലശ്ശേരി, സോണ്‍ വോളണ്ടിയര്‍ കോറം കണ്‍വീനര്‍ റഫീഖ് പുളിക്കല്‍, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, നിസാര്‍ കാട്ടില്‍, സൈദ് തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ.സി.എഫ് നാഷണല്‍ കണ്‍വീനര്‍ അബൂബക്കര്‍ അന്‍വരി അദ്ധ്യക്ഷത വഹിച്ചു. രിയാദില്‍ നിന്നും വോളണ്ടിയര്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 0540711290, 0501099180 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് റിയാദ് ആര്‍. എസ്. സി അറിയിച്ചു.
Keywords: Hajj, RSC, Riyadh, Gulf