ഹജ്ജിനിടെ മരിച്ചുവെന്ന് കരുതിയ ബറക്കത്തുല്ല സുഖംപ്രാപിക്കുന്നു
Oct 19, 2013, 13:00 IST
മിനാ: ഹജ്ജ് കര്‍മത്തിനെത്തി കാണാതായതിനെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതിയ തമിഴ്നാട് സ്വദേശി ബറകത്തുല്ല സുഖം പ്രാപിച്ചുവരുന്നു. കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രണ്ടു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭാര്യ ബദറുന്നിസയോടൊപ്പമാണ് ബറകത്തുല്ല ഹജ്ജിനെത്തിയത്. വഴിയറിയാതെയും ഭര്‍ത്താവിനെ കാണാതെയും അലഞ്ഞുതിരിഞ്ഞ ബദറുന്നിസയെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍മാര്‍ അസീസീയയില് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബറക്കത്തുല്ലയെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കണ്ടെത്തിയത്.
ഭര്‍ത്താവിനെ കാണാതായി രണ്ടു ദിവസം കഴിഞ്ഞതിനാല്‍ മരിച്ചുവെന്ന് കരുതി മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ നാട്ടിലേക്കു അറിയിക്കുകയും ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. വഴിതെറ്റി മക്കയിലെത്തിയ ബദറുന്നിസ അവിടെ നിന്ന് ടാക്സിയില്‍ അസീസിയയിലേക്ക് എത്തുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ ബദറുന്നിസയെ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബറക്കത്തുല്ലയെ ആശുപത്രിയില്‍ കണ്ടെത്തിയത്.
ചികില്‍സയില്‍ കഴിയുന്ന ബറക്കത്തുല്ലയെ കഴിഞ്ഞദിവസം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അഷ്റഫ് മൊറയൂര്‍, ആലിക്കോയ എന്നിവര്‍ സന്ദര്‍ശിച്ചു.
Also Read:
Keywords : Hajj, Hajj-volunteers, IFF, Death, Hospital, Gulf, Barakathulla, Makkah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

അയോധ്യ സങ്കല്പ് ദിവസ്: 1600 പേര് അറസ്റ്റില്‍

Advertisement: