സൗഹൃദ കണ്ണികള്‍ കോര്‍ത്തിണക്കി പൊവ്വലുകാര്‍ അബൂദാബിയില്‍ സംഗമിച്ചു
Feb 7, 2015, 13:51 IST
അബുദാബി: (www.kasargodvartha.com 07/02/2015) കാസര്‍കോട് പൊവ്വല്‍ നിവാസികള്‍ അബുദാബിയില്‍ സൗഹൃദ സംഗമം നടത്തി. വര്‍ഷങ്ങളായി യു.എ.ഇയിലുള്ള പ്രായം ചെന്നവര്‍ മുതല്‍ ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം പ്രവാസ ലോകത്തേക്കെത്തിയ യുവാക്കളും സൗഹൃദം പങ്കുവെച്ച് പരിചയം പുതുക്കി കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ഒരു മിനി പൊവ്വലിന്റെ പ്രതീതിയായിരുന്നു എല്ലാവര്‍ക്കും.
ഒരേ രാജ്യത്ത് വര്‍ഷങ്ങളായി ജോലി ചെയ്ത് കഴിയുന്നുണ്ടെങ്കിലും കാലങ്ങളായി തമ്മില്‍ കാണാത്ത പലരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നുള്ളതും ശ്രദ്ധേയമായിരുന്നു. അബുദാബി കോര്‍ണിഷില്‍ സംഘടിപ്പിച്ച യു.എ.ഇ പൊവ്വല്‍ മീറ്റില്‍ സി.ടി. അലി അധ്യക്ഷത വഹിച്ചു.
അബുദാബി കാസര്‍കോട് കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ മീത്തല്‍ ഉദ്ഘാടനം ചെയ്തു. റഊഫ്, എ.കെ. ഫൈസല്‍, സിറാജ് ചാല്‍ക്കര, നിയാസ് കോട്ട, ഇര്‍ഷാദ്, ബി.എച്ച്. മുനീര്‍ പ്രസംഗിച്ചു. ഹമീദ് മീത്തല്‍, ഇ.കെ നവാസ്, അല്‍ത്തു, ഫാറൂഖ്, അല്ലു എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അബ്ദുല്ല പീടിക പ്രാര്‍ത്ഥന നടത്തി. എം.എ. മന്‍സൂര്‍ സ്വാഗതവും, സി.എച്ച്. റഹീം നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Abudhabi, Povvel, Meet, Kasaragod, Kerala, Gulf.
Advertisement: