സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
Apr 2, 2013, 16:37 IST
ഷാര്‍ജ: സി.കെ. ചന്ദ്രപ്പന്‍ ഒന്നാം ചരമവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവയുഗം സാംസ്‌ക്കാരിക വേദി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. 300 ലധികം പേര്‍ പങ്കെടുത്തു. ഷാര്‍ജ റീം മെഡിക്കല്‍സിലെ വിവിധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. അല്‍ താരിഖ് ഒപ്റ്റിക്കല്‍സ്, ബെസാരി ഒപ്റ്റിക്കല്‍സ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണു പരിശോധനാ ക്യാമ്പ് നടത്തി.
സെക്രട്ടറി മുഹമ്മദ് ഈസാ കുന്നിക്കോട്, ഷാന്‍ ഷാ, ഷംനാദ്, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത റീം മെഡിക്കല്‍സിന് നവയുഗം രക്ഷാധികാരി മനു പി. വെളിയം, അല്‍ താരിഖ് ഒപ്റ്റിക്കല്‍സിന് ഷാന്‍ ഷാ, ബെസരി ഒപ്റ്റിക്കല്‍സിന് മുഹമ്മദ് ഈസാ കുന്നിക്കോട് എന്നിവര്‍ മൊമെന്റോ നല്‍കി.

Keywords: Free medical camp, C.K.Chandrappan, Death anniversary, Sharjah, Indian association, Hall, Navayugam, Samskarikavedi, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News