സ്‌പോണ്‍സര്‍ കള്ളക്കേസ് നല്‍കി കുടുക്കിയ കാസര്‍കോട് സ്വദേശിയെ ദുബൈ കോടതി വെറുതെവിട്ടു
Dec 23, 2014, 20:33 IST
ദുബൈ: (www.kasargodvartha.com 23.12.2014) സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കിയ കാസര്‍കോട് സ്വദേശിയെ ദുബൈ കോടതി വെറുതെവിട്ടു. കാസര്‍കോട് സന്തോഷ് നഗറിലെ മുഹമ്മദ് മുസ്തഫയെയാണ് ദുബൈ കോടതി ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയത്.
ആറ് വര്‍ഷമായി ദുബൈയിലെ ഒരു ജിംനേഷ്യത്തില്‍ പരിശീലകനായി ജോലി നോക്കിയിരുന്ന മുസ്തഫ അവിടെ വെച്ച് ഒരു സ്വദേശിയെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം പുതുതായി തുടങ്ങുന്ന ഹെല്‍ത്ത് പ്രോട്ടീന്‍ ഷോപ്പില്‍ സെയില്‍സ് മാനായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മുസ്തഫയെ നിലവിലെ ജോലി രാജിവെപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ പുതിയ സ്ഥാപനത്തില്‍ രണ്ട് മാസം മാത്രമാണ് മുസ്തഫയ്ക്ക് ശമ്പളം കൃത്യമായി ലഭിച്ചത്. പിന്നീട് ശമ്പളം നേരാംവണ്ണം കിട്ടാതെയായി. ഇതിനിടയില്‍ മുസ്തഫയുടെ വിസ തീര്‍ന്നു. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു.
അതേസമയം സ്‌പോണ്‍സര്‍ മുസ്തഫക്കെതിരെ പോലീസില്‍ ക്രിമിനല്‍ കേസ് ഫയല്‍ നല്‍കി. തന്റെ സ്ഥാപനത്തില്‍ ജോലിക്കാരനായ മുസ്തഫ 2,80,000 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വില്‍പന നടത്തി പണം സ്ഥാപത്തിന് നല്‍കിയില്ലെന്നായിരുന്നു പരാതി.
കേസില്‍ അകപ്പെട്ട മുസ്തഫ ദുബൈയിലെ അഭിഭാഷകനായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസില്‍ ജാമ്യം എടുത്തു. ഒപ്പം ലേബര്‍ കേസ് കോടതിയില്‍ നടത്തുകയും ചെയ്തു. ലേബര്‍ കോടതിയില്‍ നിന്ന് മുസ്തഫയ്ക്ക് അനുകൂലമായിരുന്നു വിധി. 29,000 ദിര്‍ഹം സ്ഥാപന ഉടമ നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുസ്തഫ എല്ലാ രേഖകളും കാണിച്ചു. തുടര്‍ന്ന് ക്രിമിനല്‍ കോടതിയില്‍ നിന്നും മുസ്തഫക്ക് അനുകൂലമായ വിധിയുണ്ടായി.
സ്ഥാപനയുടമ കോടതിയില്‍ കെട്ടിവെച്ച തുക കൈപ്പറ്റി വിസ റദ്ദാക്കാനുള്ള തയാറെടുപ്പിലാണ് മുസ്തഫ. മുസ്തഫയെ കോടതി കുറ്റവിമുക്തനാക്കിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Gulf, Court, Kasaragod, Case, Complaint, Sales Man, Muhammed Musthafa.