സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ആര്‍.എസ്.സി ഉത്കണ്ഠ രേഖപ്പെടുത്തി
Jan 10, 2013, 15:21 IST
![]() |
Jaffer |
![]() |
Abid Tinoor |
കുവൈത്ത് സിറ്റി: രാജ്യത്ത് ദിനേന പെരുകിവരുന്ന മാനഭംഗത്തിലും സ്ത്രീ പീഡനത്തിലും ആര്‍.എസ്.സി കുവൈത്ത് സിറ്റി സോണ്‍ പ്രതിനിധി സമ്മേളനം കടുത്ത ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. പിഞ്ചു കഞ്ഞുങ്ങള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഇത്തരക്കാര്‍ക്കെതിരെ നേരത്തെ ഇസ്‌ലാം നിര്‍ദേശിച്ച വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷാമുറകള്‍ നടപ്പാക്കണമെന്ന് പൊതു സമൂഹത്തില്‍ നിന്ന് തന്നെ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ആവശ്യമായ നിയമം കൊണ്ടു വരന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആര്‍ജവം കാണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എന്ത് കാടത്തം ചെയ്താലും അധികൃതരെ സ്വാധീനിച്ച് രക്ഷപ്പെടാമെന്ന ധാരണ തിരത്തുന്നതിന് നിലവിലുള്ള ശിക്ഷാ നടപടികള്‍ കുറ്റമറ്റവിധം നടപ്പിലാക്കുകയും ആവശ്യമായ മേഖലകളില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരുകയും ചെയ്യാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. അതിന് പുറമെ സമൂഹത്തിലെ മത മേലധ്യക്ഷന്മാര്‍, മത പണ്ഡിതന്മാര്‍, മത നേതാക്കള്‍, സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ - യുവജന - വിദ്യാര്‍ഥി സംഘടനകള്‍, നേതാക്കള്‍ എന്നിവര്‍ വഴി സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ ശക്തവും വിപുലവുമായ ബോധവത്കരണം നടത്തുകയും വേണം സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ആര്‍.എസ്.സി സിറ്റി സോണ്‍ ചെയര്‍മാന്‍ സമീര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ഐ.സി എഫ്മേഖലാ കമ്മിറ്റി പ്രസിഡന്റ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. റഫീഖ് കൊച്ചനൂര്‍ ക്ലാസെടുത്തു. ജന. കണ്‍വീനര്‍ ജഅഫര്‍ ചപ്പാരപ്പടവ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ടും ട്രഷറര്‍ കുട്ടി നടുവട്ടം സാമ്പത്തിക റിപോര്‍ടും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിന് ആര്‍.എസ്.സി നാഷണല്‍ ആക്ടിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ലതീഫ് സഖാഫി നേതൃത്വം നല്‍കി. 2013 - 14 കാലത്തേക്കുള്ള ഭാരവാഹികളായി ജഅഫര്‍ ചപ്പാരപ്പടവ് (ചെയര്‍മാന്‍), യൂസുഫ് വാണിയന്നൂര്‍, നാസര്‍ വാളാഞ്ചേരി (വൈസ് ചെയര്‍മാന്മാര്‍), ആബിദ് തിനൂര്‍ (ജന. കണ്‍വീനര്‍), നിസാം തയ്യാല, ശിഹാബ് വാണിയന്നൂര്‍ (ജോ. കണ്‍വീനര്‍മാര്‍), ശംനാദ് കൊല്ലം (ഫിനാന്‍സ് കണ്‍വീനര്‍), എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്ല വടകര, എം പി എം സലീം, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മിസ്അബ് വില്ല്യാപ്പള്ളി ആശംസകള്‍ നേര്‍ന്നു.
ആര്‍.എസ്.സി ഫര്‍വാനിയ സോണ്‍ പ്രതിനിധി സമ്മേളനം
ഫര്‍വാനിയ: രിസലസ്റ്റഡി സര്‍ക്കിള്‍ ഫര്‍വാനിയ സോണ്‍ പ്രതിനിധി സമ്മേളനം 11ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഏഴ് മണി വരെ കുവൈറ്റ്‌ഐ.സി.എഫ് സെന്റ്രല്‍ കമ്മറ്റി ഓഡിറ്റോറിയത്തില്‍ വെച്ച്നടക്കും.
'പ്രവാസ യൗവ്വനങ്ങളുടെ സാംസ്‌കാരിക സംഘബോധം' എന്ന പേരില്‍ ആര്‍.എസ്.സി നടത്തിവന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ച്വ്യവസ്താപിതമായ എട്ട് യൂണിറ്റുകളിലെ തിരഞ്ഞെടുത്ത കൗണ്‍സിലര്‍മാരാണ്സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക.
ആര്‍.എസ്.സി സോണ്‍ ചെയര്‍മാന്‍ സലീം മാസ്റ്ററുടെ അധ്യക്ഷതയില്‍ മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ഐ.സി .എഫ് ഫര്‍വാനിയ മേഖലാ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനംചെയ്യും. ആര്‍.എസ്.സി നാഷണല്‍ ആക്റ്റിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ലതീഫ് സഖാഫി ക്ലാസെടുക്കും, ഷമീര്‍ മുസ്ലിയാര്‍ റിട്ടേണിംഗ് ഓഫീസറായിരിക്കും. അബ്ദുല്ല വടകര, മുഹമ്മദ് ബാദുഷ, ശുഹൈബ് മുട്ടം എന്നിവര്‍ സംബന്ധിക്കും.
Keywords: RSC, Conference, Kuwait city, Gulf, Malayalam news