'സൈനുല്‍ ഉലമ പണ്ഡിത ധര്‍മത്തോട് പരിപൂര്‍ണ നീതി പുലര്‍ത്തി'
Apr 3, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 03.04.2016) സമൂഹത്തിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ ദൗത്യം നിര്‍വഹിക്കാന്‍ ബാധ്യതയുള്ള എല്ലാ മേഖലകളിലും ധീരമായ നിലപാടുകളോടെയും പ്രബോധന വഴിയിലെ സത്യസന്ധ സമീപനങ്ങളോടെയും സഞ്ചരിച്ചു പണ്ഡിതധര്‍മത്തോട് പരിപൂര്‍ണ നീതിപുലര്‍ത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി ഉസ്താദിനു സാധിച്ചു എന്ന് സുന്നി യുവജന സംഘം കാസര്‍കോട് ജില്ലാ മുഖ്യ കാര്യദര്‍ശി അബ്ബാസ് ഫൈസി പുത്തിഗെ പറഞ്ഞു. ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച സൈനുല്‍ ഉലമാ ചെറുശ്ശേരി ഉസ്താദ്. മേല്‍പറമ്പ് ഖത്തീബ് എം,എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ബാസ് ഫൈസി.
വിട്ടുവീഴ്ച ചെയ്യാത്ത ആദര്‍ശശുദ്ധിയും വ്യക്തി ജീവിതത്തിലെ ലാളിത്യവും ഇസ്ലാമിക പ്രാമാണിക വീക്ഷണങ്ങളിലെ സൂക്ഷ്മതയുമാണ് സമസ്തയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായതെന്ന് അദ്ദേഹം വ്യക്തമാക്കി. താഹിര്‍ മുഗു അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി ഉദ്യാവരം പ്രാര്‍ത്ഥനാ സദസിനു നേതൃത്വം നല്‍കി.
അബ്ദുല്‍ ഖാദര്‍ അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹക്കീം ഫൈസി, കബീര്‍ അസ്അദി, യൂസുഫ് ഹുദവി മുക്കൂട്, ഇബ്രാഹിം ഫൈസി, റഷീദ് ഹുദവി തൊട്ടിയില്‍, സുലൈമാന്‍ ഫൈസി, സിദ്ദീഖ് ഫൈസി ഇര്‍ഫാനി, മുനീര്‍ ചെര്‍ക്കളം, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, യാക്കൂബ് മൗലവി, സുബൈര്‍ നിസാം, തന്‍സീര്‍ അട്ക്കം, അസീസ് മൗലവി തൃക്കരിപ്പൂര്‍, അയൂബ് ഉറുമി, ഗഫൂര്‍ എരിയാല്‍, സിദ്ദീഖ് കനിയടുക്കം, മുനീഫ് ബദിയടുക്ക, ഇല്യാസ് കട്ടക്കാല്‍, കെ.വി.വി അബ്ദുല്ല, അസീസ് ബള്ളൂര്‍, സിദ്ദീഖ് അടൂര്‍, ഫൈസല്‍ ആയിറ്റി, ബഷീര്‍ കളനാട് തുടങ്ങിയര്‍ സംബന്ധിച്ചു.
സുബൈര്‍ മാങ്ങാട് സ്വാഗതവും ഷംസീര്‍ അഡൂര്‍ നന്ദിയും പറഞ്ഞു
Keywords :Dubai, SKSSF, Inauguration, Remembrance.