സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Mar 22, 2012, 12:30 IST
ദുബൈ: സി.കെ. ചന്ദ്രപ്പന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, കേരളരാഷ്ട്രീയത്തിനും, ദേശീയരാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഇടതുപക്ഷ ഐക്യം ഊട്ടിവളര്‍ത്താന്‍ വളരെയെറെ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം. കമ്യൂണിസ്റ് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ലാളിത്തവും വിനയവും സൂക്ഷ്മ നിരിക്ഷണവും എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദലദുബായ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
Keywords: C.K.Chandrappan, Condolence, Dala-dubai, Gulf,