സമസ്ത ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി
Nov 14, 2011, 20:08 IST
സമസ്ത കേരള സുന്നി ജമഅത്ത് ഹാജിമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ഹജ്ജ് അമീര്‍ സി.കെ.പി അലിമുസ്‌ലിയാര്‍ നന്ദി പ്രഭാഷണം നടത്തുന്നു |
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഹജ്ജ് സര്‍വ്വീസിനു കീഴില്‍ ഹജ്ജ് നിര്‍വ്വഹിച്ചു തിരിച്ചെത്തിയ ഹാജിമാര്‍ക്ക് മനാമ സമസ്താലയത്തില്‍ സ്വീകരണം നല്‍കി.
ചടങ്ങ് അബ്ദുര്‍ റസാഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിനെ പ്രതിനിധീകരിച്ച് ഉബൈദുല്ല റഹ്മാനിയും വിവിധ ഏരിയാ കമ്മറ്റികളെ പ്രതിനിധീകരിച്ച് സലീം ഫൈസി, അലി കൊയിലാണ്ടി, ഇബ്രാഹീം കൃഷ്ണാണ്ടി, ഹാശിം കോക്കല്ലൂര്‍, ശറഫുദ്ധീന്‍ മാരായമംഗലം, കരീം സാഹിബ്, ഷെറാട്ടന്‍ മുഹമ്മദലി, മുഹമ്മദ് മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.
തുടര്‍ന്ന് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് ഹജ്ജ് അമീര്‍ സി.കെ.പി അലിമുസ്‌ലിയാര്‍, അശ്‌റഫ് കാട്ടില്‍പീടിക, സൈതലവി മൗലവി എന്നിവര്‍ സംസാരിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
Keywords: Manama, Sunni Jama-ath.