സംസ്കാര ഖത്തര്‍ പ്രൊഫസര്‍ എം.എന്‍. വിജയന്‍ മാസ്റ്ററെ അനുസ്മരിക്കും
Oct 6, 2011, 01:14 IST
ദോഹ: ഖത്തറിലെ പ്രവാസി ദോഹയുടെ മുന്‍ രക്ഷാധികാരിയും, പ്രഭാഷകനും, പ്രശസ്ഥ ഗ്രന്ഥകാരനും, എഴുത്തുകാരനുമായിരുന്ന പ്രൊഫസര്‍ എം.എന്‍. വിജയന്‍ മാസ്റ്ററെ സംസ്കാര ഖത്തര്‍ അനുസ്മരിക്കും. വിജയന്‍ മാഷ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും അക്ഷരാര്‍ത്ഥത്തില്‍ അന്ത്യശ്വാസം വരെ തുടരുകയും രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് എന്നും ദാര്‍ശനികാടിത്തറയും ഉണ്ടായിരുന്നു. നാലു വര്‍ഷം മുന്‍പ് അദ്ദേഹം അവശേഷിപ്പിച്ചു പോയ രചനകള്‍ ഭാവിയിലെ സാനിദ്ധ്യമായി നിലനില്‍ക്കുന്നുണ്ടിപ്പോഴും. സാഹിത്യത്തിന്റേയും കലയുടേയും വഴിയിലെ ചോദ്യങ്ങളുടെ വെളിപ്പെടലുകളിലേക്ക് ഉണര്‍ത്തുന്നതായിരുന്നു മാഷിന്റെ രചനകള്‍ മിക്കതും. 2007ലെ ഒക്ടോബര്‍ മൂന്നാം തിയതി തൃശൂര്‍ പ്രസ്ക്ളബില്‍ വെച്ച് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ, 'കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം' എന്ന് അവസാനമായി പറഞ്ഞ് അദ്ദേഹം ഈ ലോകത്തുനിന്ന് വിടവങ്ങി.
വ്യാഴാഴ്ച്ച വൈകീട്ട് 6.30 ന് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇന്‍ഡോ-അറബ് റിക്രിയേഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കെ.സി. നാസര്‍ മാസ്റര്‍, പ്രദോഷ് കുമാര്‍, പ്രേംസിംഗ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
സംസ്കാര ഖത്തര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഖത്തറില്‍ വേറിട്ട പല പരിപാടികളിലൂടെ ഖത്തറിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സംഘടനയാണ്. കഴിഞ്ഞ കുറച്ചുകാലമായി പ്രവാസിക്ഷേമനിധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സംഘടന ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിവരുന്നുണ്ട്. ഖത്തറിലുള്ള സൌഹൃദരായ എല്ലാ മലയാളി സുഹൃത്തുകളേയും പ്രസ്തുത പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംസ്കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സകീര്‍ പണ്ടാരത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പറുകള്‍ ജാഫര്‍ഖാന്‍ 55628626,77942169. അബൂബക്കര്‍ 55071059. മുഹമ്മദ് സകീര്‍ പണ്ടാരത്തില്‍ 551987804,77476958.

Keywords: Doha, Samskara Qatar, M.N Vijayan, Memories, ദോഹ.,പ്രവാസി, സംസ്കാര, ഖത്തര്‍