city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജയില്‍ ഈദ്ഗാഹ് ഒരുങ്ങുന്നു: ഹുസൈന്‍ സലഫി നേതൃത്വം നല്‍കും

ഷാര്‍ജയില്‍ ഈദ്ഗാഹ് ഒരുങ്ങുന്നു: ഹുസൈന്‍ സലഫി നേതൃത്വം നല്‍കും
ഷാര്‍ജ: ഷാര്‍ജ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഔഖാഫിന്റെ അനുമതിയോടുകൂടി ഇപ്രാവശ്യവും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഷാര്‍ജയില്‍ ഈദ്ഗാഹ് ഒരുക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് ഈദ്ഗാഹ് നടക്കുകയെന്ന് സംഘാടകസമിതി കണ്‍വീനര്‍ സി. എ. മുഹമ്മദ് അസ്‌ലം അറിയിച്ചു.
കഴിഞ്ഞ രണ്ട് ഈദ്ഗാഹുകളും ഇതേ മൈതാനത്ത് വെച്ചാണ് നടന്നത്. പ്രമുഖ ഇസ്ലാഹി പണ്ഡിതനും പ്രഭാഷകനുമായ ഹുസൈന്‍ സലഫി നേത്യത്വം നല്‍കിയ പ്രസ്തുത ഈദ്ഗാഹില്‍ ആയിര്‍ക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു. ജനബാഹുല്യം മാനിച്ച് ഇപ്രാവശ്യം പ്രാര്‍ത്ഥനയ്ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് അസ്‌ലം അറിയിച്ചു. ഇപ്രാവശ്യവും ഹുസൈന്‍ സലഫി തന്നെയാണ് ഈദ്ഗാഹിനു നേത്യത്വം നല്‍കുക.

ഈദ് ഗാഹിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ യോഗം ചേര്‍ന്ന് സ്വാഗതസംഘം രൂപീകരിച്ചു. പ്രവര്‍ത്തന സൗകര്യത്തിനായി വിവിധ സബ്കമ്മറ്റികള്‍ക്കും രൂപം നല്‍കി. ഷാര്‍ജ ഈദ് ഗാഹില്‍ നമസ്‌കാരം രാവിലെ കൃത്യം 6:49ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 06 5635120, 050 4974230 , 050 4546998.

Keywords: Eid-gah, Sharjah, Indian-Islahi-Center, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia