വുമണ്‍സ് ഫ്രറ്റേണിറ്റി ഫോറം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Jan 8, 2015, 09:26 IST
അല്‍ഖോബാര്‍: (www.kasargodvartha.com 08.01.2015) വുമണ്‍സ് ഫ്രറ്റേണിറ്റി ഫോറം ഖോബാറില്‍ 'പ്രവാചക ചര്യ പിന്‍പറ്റുക' എന്ന വിഷയത്തില്‍ വിജ്ഞാന സദസ് സംഘടിപ്പിച്ചു. ആധുനിക സംസ്‌കാരത്തിന്റെ ദൂഷ്യവശങ്ങളിലകപ്പെടാതെ ഇസ്ലാമിക മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിതം നയിച്ചാല്‍ മാത്രമേ 'ഉത്തമ സമുദായം' എന്ന ദൈവത്തിന്റെ വിശേഷണത്തിന് അര്‍ഹാരാകുകയുള്ളൂ എന്ന് വിഷയം അവതരിപ്പിച്ച മുഹമ്മദ് അമീന്‍ മാസ്റ്റര്‍ പുത്തനത്താണി പറഞ്ഞു.
മാന്യമായ വ്യക്തിത്വം, അനുവദനീയവും ആരോഗ്യപ്രദവുമായ ഭക്ഷണം, വൃത്തിയുള്ളതും ഭംഗിയുള്ളതുമായ വസ്ത്രധാരണം, പരിസര ശുദ്ധി, പക്വതയുള്ളതും ആകര്‍ഷണീയവുമായ സംസാരവും പെരുമാറ്റവും എന്നിവയിലെല്ലാം മാതൃകയാവുന്നതോടൊപ്പം ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് നാം ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നവരാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുണിറ്റ് പ്രസിഡണ്ട് ബുഷ്‌റ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു. സാജിത മൂസക്കുട്ടി, അസീല ഷറഫുദ്ദീന്‍ റജീന സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പാരീസില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ബിഎസ്പി നേതാവിന്റെ 51 കോടി രൂപ പാരിതോഷികം
Keywords: Gulf, Saudi Arabia, class, Study class, Awareness class conducted
Advertisement: