വാസ് ഇന്റര്‍നാഷണല്‍ മീറ്റ് നവ്യാനുഭവമായി
Apr 11, 2015, 13:30 IST
ദുബൈ: (www.kasargodvartha.com 11/04/2015) വെസ്റ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി (വാസ്) പടിഞ്ഞാറിന്റെ പോഷക സംഘടനയായ വാസ് ഇന്റര്‍നാഷണലിന്റെ സ്‌നേഹക്കൂട്ടയ്മ പുതിയൊരു അനുഭവമായി. വ്യാഴാഴ്ച രാത്രി ദുബൈയിലെ ദേര ക്രീക്ക് പരിസരത്ത് നടത്തിയ മീറ്റില്‍ ക്രിക്കറ്റ് വേള്‍ഡ് കപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.
തളങ്കര പടിഞ്ഞാറിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളായ അഹമ്മദ് ഷബീര്‍, അര്‍ഷാദ് പി.എച്ച്., മുഹമ്മദ് അലി, ഹക്കീം ഉക്കാസ് എന്നിവരെ യോഗം അനുമോദിച്ചു. വാസ് പ്രെഡിക്ഷന്‍ ലീഗ് (WPL) ചെയര്‍മാന്‍ ഷബീര്‍ അഹമ്മദിനെയും മികച്ച പൊതു പ്രവര്‍ത്തകന്‍ മുഹമ്മദ്കുഞ്ഞിയെയും യോഗം ആദരിച്ചു.
പ്രവചന മത്സര വിജയികളായ ഷഫീഖ്, ഫറാസ്, സഫ്‌വാന്‍ പടിഞ്ഞാര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനം വാസ് അഡ്‌വൈസറി ബോര്‍ഡ് അംഗവും യു.എ.ഇ കെ.ടി.പി.ജെ പ്രസിഡണ്ടുമായ അസ്‌ലം ഹാജി പടിഞ്ഞാര്‍, ഹംസ വെല്‍ഫിറ്റ്, ഹൈദര്‍ അലി എന്നിവര്‍ നിര്‍വഹിച്ചു. അസ്‌ലം ഹാജി പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഖാദര്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.
മുഖ്യാഥിതി ഹംസ വെല്‍ഫിറ്റ്, ഹൈദര്‍ അലി, അഷ്‌റഫ് കണ്ടത്തില്‍, റിയാസ് അഹമ്മദ്, റിജാസ്, അഹമ്മദ് ഷബീര്‍, സലാം കറാമ, സുഹൈല്‍ പ്രിന്‍സസ്, അസ്‌ലം, സമാന്‍, ഇല്ല്യാസ് കറാമ തുടങ്ങിയവര്‍ പ്രസംഗിച്ചു. റഹ്മാന്‍ പടിഞ്ഞാര്‍ സ്വാഗതവും സഫ്‌വാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മണലാര്യണത്തില്‍ നടന്ന ഒരു വേറിട്ട അനുഭൂതി പകര്‍ന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Dubai, Thalangara, Meet, Natives, Gulf, WAAS, Padinhar.
Advertisement: