വനിത-ബാല ക്ഷേമ ബില്‍: വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്; ആര്‍.എസ്.സി
Oct 3, 2011, 18:26 IST
റിയാദ്: സന്താന നിയന്ത്രണം നിര്‍ദ്ധേശിച്ചു കൊണ്ടുള്ള റിട്ട.ജസ്റ്റിസ്. വി ആര്‍ കഷ്ണയ്യുടെ ശിപാര്‍ശകള്‍ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയും ധാര്‍മ്മിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തോടുമുള്ള വെല്ലുവിളിയുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) റിയാദ് സോണ്‍ സെക്രട്ടറിയേറ്റ് വിലയിരുത്തി. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും സാമൂഹികവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചും വിധത്തിലാനുള്ളത്.
മാനവ വിഭവശേഷിയോളം ഉന്നതമായ സമ്പത്ത് ലോകത്തിലില്ലെന്നിരിക്കെ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുതിന് പകരം വക്രമായ ആശയങ്ങളെ എഴുന്നള്ളിക്കുന്നത് ഗുരതരമായ സാമൂഹിക വിപത്തുകളാണ് ക്ഷണിച്ച് വരുത്തുക. ഇന്ത്യാ രാജ്യത്തിന്റെ പ്രതീക്ഷയാണു മാനവശേഷി; ഇന്ത്യയുടെ വികസനതിന്റെ പ്രധാനപിന്‍ബലവും അതുതന്നെയാണ്. അഴിമതിയാണ് ഇന്ത്യയുടെ ശാപം അതിനു തടയിടാനാണ് അധികാരികള്‍ ആലോചിക്കേണ്ടത്.
ഗര്‍ഭ ചിദ്രത്തിലൂടെ നിയന്ത്രണത്തിന് സൗകര്യമേര്‍പ്പെടുത്തണമെന്ന് പറയുന്നത് എത്രത്തോളം കാടത്തമാണ്. വിവാഹത്തിന് ശേഷം 20 വര്‍ഷം കഴിഞ്ഞ് ആദ്യ സന്താനമുണ്ടാകുന്നവര്‍ക്ക് ആനുകൂല്യങ്ങളെ നിര്‍ദ്ധേശിക്കുന്നത് ബില്ലിലെ മറ്റൊരു തമാശയാണ്. വിവാഹം കഴിക്കുന്നതും ഇണചേരുന്നതുമെല്ലാം കാമദാഹം തീര്‍ക്കാനാണെന്ന പാശ്ചാത്യന്‍ കാഴ്ചപ്പാടുകളെയാണ് റിപ്പോര്‍ട്ടിലെ പല പരാമരശങ്ങളും ശരിവെക്കുന്നത്. ശക്തമായ സാമൂഹിക ധാര്‍മ്മിക അടിത്തറയുള്ള പ്രബുദ്ധ കേരളത്തില്‍ ഗുരതരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ബില്ലെന്നിരിക്കെ സമൂഹം ഇതിനെ തള്ളിക്കളയുമെന്നും ആര്‍.എസ്.സി സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കണ്‍വീനര്‍ സിറാജ് വേങ്ങര, ഇഹ്തിശാം തലശ്ശേരി, അബ്ദുല്‍ കരീം തിരൂര്‍, ശുക്കൂര്‍ അലി ചെട്ടിപ്പടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Riyadh, RSC, രിസാല സ്റ്റഡി സര്‍ക്കിള്‍, റിയാദ്.