'റമദാന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം'
Jul 3, 2013, 19:28 IST
ദമ്മാം: പരിശുദ്ധ റമദാന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി മനുഷ്യ കുലത്തിനു തന്നെ മാതൃകയാകുന്ന ജീവിത രീതിയാണ് വിശ്വാസികള്‍ പിന്തുടരേണ്ടതെന്ന് മുഹമ്മദ് അമീന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. റമദാനെ വരവേല്‍ക്കാന്‍ എന്ന വിഷയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാന്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ കൂടുതല്‍ ഭയഭക്തിയോടും ആദര്‍ശ ശുദ്ധിയോടും കൂടി റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. റമദാനിനെ ആര്‍ഭാടത്തിന്റെ മാസമാക്കി മാറ്റാതെ പ്രവൃത്തിയിലും സംസാരത്തിലും സല്‍ക്കാരത്തിലും മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. ജീവിത ശൈലിയിലെ കൃത്യനിഷ്ഠകളും അച്ചടക്കവും കൈവിട്ട് രാപ്പകല്‍ ഉറങ്ങി തീര്‍ക്കുന്നതിന് പകരം ഇബാദത്തുകളും പരസ്പര സഹായങ്ങളും വര്‍ധിപ്പിച്ച് ഇഹത്തിലും പരത്തിലും നേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള അവസരമായി പുണ്യ റമദാനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. ചൊക്ലി അബ്ദുല്‍ അസീസ് സ്വാഗതവും അമീറലി പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.
![]() |
റമദാനെ വരല്‍ക്കാന്‍ എന്ന വിഷയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച പരിപാടിയില്‍
ചൊക്ലി അബ്ദുല്‍ അസീസ് സംസാരിക്കുന്നു
|
Keywords: Damam, Ramzan, Speech, IFF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.