യാത്രയയപ്പ് നല്‍കി
Oct 17, 2011, 10:55 IST
ദോഹ: പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്ന ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാ അത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മുഹമ്മദിന്(ക്യൂടല്‍) ജമാ അത്ത് പ്രവര്‍ത്തക സമിതി യോഗം യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് എം. പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സത്താര്‍, ലുക്മാന്‍ തളങ്കര, ഹാരിസ് പി. എസ്. ഇഖ്ബാല്‍ ആനബാഗില്‍, മൊയ്തീന്‍, അബ്ദുള്ള ത്രീ സ്റ്റാര്‍, മുഹമ്മദ് കുഞ്ഞി, ശംസുദ്ധീന്‍ തളങ്കര എന്നിവര്‍ സംസാരിച്ചു, മന്‍സൂര്‍ മുഹമ്മദ് യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി.
മഹമൂദ് പി. എ. സ്വാഗതവും ആദം കുഞ്ഞി തളങ്കര നന്ദിയും പറഞ്ഞു.
മഹമൂദ് പി. എ. സ്വാഗതവും ആദം കുഞ്ഞി തളങ്കര നന്ദിയും പറഞ്ഞു.
Keywords: Doha, Gulf