'മുഹമ്മദ് പ്രവാചകത്വത്തിന്റെ പിന്തുടര്‍ച്ച' ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Jan 28, 2013, 15:14 IST
'മുഹമ്മദ് പ്രവാചകത്വത്തിന്റെ പിന്തുടര്‍ച്ച' എന്ന പേരില്‍ മീഡിയ പ്‌ളസ് ഖത്തറില്‍ പുറത്തിറക്കിയ ഡോക്യൂമെന്ററിയുടെ പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമകാലിക ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ശാന്തിയും സമാധാനവുമാണ് പ്രവാചക സന്ദേശത്തിന്റെ ആകത്തുക. ഇസ്‌ലാം എന്ന പദം പോലും ശാന്തി, സമാധാനം എന്നീ ആശയങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്. മാനവരാശിയുടെ ആത്മീയവും ഭൗതികവുമായ സഹവര്‍തിത്വവും സ്‌നേഹപൂര്‍ണമായ ജീവിതവും ഉറപ്പുവരുത്തുവാന്‍ പ്രവാചക ജീവിത പാതക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്യൂമെന്ററിയുടെ പ്രകാശനം സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് തൂണേരിക്ക് സി. ഡി. നല്‍കി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുല്ല നിര്‍വഹിച്ചു. ഏകമാനവികതയുടേയും സാഹോദര്യത്തിന്റേയും അമൂല്യസന്ദേശങ്ങള്‍ക്ക് അടിവരയിട്ട പ്രവാചകന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും ഓരോ സത്യാന്വേഷിക്കും വഴികാട്ടിയാണെന്നും കരീം അബ്ദുല്ല പറഞ്ഞു.
മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ലോകത്തിനാകമാനം കാരുണ്യമായവതരിപ്പിച്ച പ്രവാചകന്‍ ഉദ്‌ഘോഷിച്ച സ്‌നേഹം, കാരുണ്യം, ദയ, പാരസ്പര്യം, സാമൂഹികത തുടങ്ങിയ മഹിത ഗുണങ്ങള്‍ പ്രയോഗവല്‍ക്കരിച്ചാണ് നാം പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ചരിത്ര വ്യക്തിത്വമെന്ന് ഗവേഷകരൊക്കെ അഭിപ്രായപ്പെടുന്ന പ്രവാചക ജീവിതത്തിന്റെ മായാത്ത മുദ്രകളും ചരിത്ര സാക്ഷ്യങ്ങളും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചക ജീവിതവും സന്ദേശവും മുഴുവന്‍ ലോകത്തിനും മാതൃകയാണ്. ഈ മാതൃക പിന്തുടരുകയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പോംവഴിയെന്ന്്് അദ്ദേഹം പറഞ്ഞു.
അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍, എന്‍. കെ. എം. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. മുസ്തഫ, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ, ട്രാന്‍സ് ഓറിന്റ് ട്രാവല്‍സ് മാനേജര്‍ കെ. പി. നൂറുദ്ദീന്‍, ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുസ്തഫ ബക്കര്‍, ഹാസല്‍ ഖത്തര്‍ ജനറല്‍ മാനേജര്‍ പി. കെ. അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Keywords: Mohammed legacy of a prophet, Documentary, Media plus Qatar, Doha, Yatheendran Master, Gulf, Malayalam news