മലര്‍വാടി മെഗാ ക്വിസ്: 50 അംഗ സ്വാഗതസംഘം രൂപീകരിച്ചു
Oct 26, 2011, 14:14 IST
മലര്‍വാടി മെഗാ ക്വിസ് സ്വാഗതസംഘരൂപീകരണ പരിപാടിയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍ തോമസ് സംസാരിക്കുന്നു. |
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സ്വാഗതസംഘ രൂപീകരണത്തില്‍ പങ്കാളികളായി. പ്രവാസജീവിതം കുട്ടികള്‍ക്ക് നഷ്ടമാക്കുന്ന അനുഭവങ്ങള്‍ തിരിച്ചു കൊടുക്കാനുള്ള മലര്‍വാടിയുടെ ശ്രമങ്ങളില്‍ എല്ലാവരും പങ്ക് കൊള്ളണമെന്ന് അബ്ദുല്ല മാഞ്ചേരി അഭ്യര്‍ത്ഥിച്ചു. ജി.സി.സി മെഗാ ക്വിസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്യുന്നതായി പരിപാടിയില്‍ സംസാരി
ച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ജോണ്‍ തോമസ്, ഭരണസമിതിയംഗം അബൂബക്കര്‍ കുന്നത്ത് എന്നിവര്‍ വ്യക്തമാക്കി.
ച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ജോണ്‍ തോമസ്, ഭരണസമിതിയംഗം അബൂബക്കര്‍ കുന്നത്ത് എന്നിവര്‍ വ്യക്തമാക്കി.
മുഖ്യരക്ഷാധികാരി കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ ചാത്തമംഗലം പരിപാടിയെ കുറിച്ചുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ കോഡിനേറ്റര്‍മാരായി ഖാലിദ് പറമ്പത്ത് (സ്‌പോണ്‍സര്‍ഷിപ്പ്), നവാസ് തിരുവനന്തപുരം (ഗിഫ്റ്റ്‌സ് ആന്റ് പ്രൈസസ്) സാജിദ് ആറാട്ടുപുഴ (പബ്ലിസിറ്റി), സുബൈര്‍ പുല്ലാളൂര്‍ (റജിസ്‌ട്രേഷന്‍), ഷാജി വയനാട്(വെന്യൂ ആന്റ് എക്‌സിബിറ്റ്), ഷക്കീബ് കണ്ണൂര്‍ (ഐ.ടി), റിയാസ് ഇസ്മയില്‍ (പ്രിന്റിംഗ് ആന്റ് സ്‌റ്റേഷനറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോസഫ് കളത്തി, ബിജു കല്ലുമല. മുഹമ്മദ് നജാത്തി എന്നിവര്‍ സംസാരിച്ചു. സാജിദ് സ്വാഗതവും സുബൈര്‍ പുല്ലാളൂര്‍ ഖിറാഅത്തും നടത്തി. നവംമ്പര്‍ 15 മുതല്‍ 30 വരെ നീളുന്ന ആദ്യഘട്ടത്തോടെ തുടങ്ങുന്ന മെഗാ ക്വിസിന്റെ, രണ്ടാം ഘട്ടം ഡിസമ്പര്‍ 9നും മെഗാ ഫൈനല്‍ ഡിസമ്പര്‍ 23 നുമാണ്.
Keywords: Malarvadi-mega-quis, Dammam, Gulf