മദീന ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ ക്യാംപ് നടത്തി
Sep 24, 2011, 21:18 IST
മദീന: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മദീന ഘടകം സംഘടിപ്പിച്ച ഹജ്ജ് വോളന്റിയര്‍ ക്യാംപ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മദീനയില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും മിനയിലേക്ക് ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ സേവനത്തിലേക്ക് പ്രവര്‍ത്തകരെ അയക്കാനും തീരുമാനിച്ചു. ഹാജിമാര്‍ മദീനയിലെത്തുന്നത് മുതല്‍ തന്നെ പ്രവര്‍ത്തന രംഗത്ത് സജീവമാകും.
ഫ്രറ്റേണിറ്റി ഫോറം മദീന ഘടകം പ്രസിഡന്റ് മുഹമ്മദ് വെളിമുക്കിന്റെ അധ്യക്ഷതയില്‍ ഡോ. ജാബിര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഡോ. നൂറുദ്ദീന്‍, പ്രഫ. എന്‍ എ ഹമീദ്, ഖൗസ് തമിഴ്‌നാട്, അശ്‌റഫ് കാടപ്പടി, അബ്ദുറഹീം കര്‍ണാടക, മുഹമ്മദ് അഹ്മദ് ഉത്തര്‍പ്രദേശ്, ഹുസയ്ന്‍ മദനി, ഉമര്‍ ഹസനി വെളിയങ്കോട്, സലീം കാശിഫി പ്രസംഗിച്ചു. വോളന്റിയര്‍ ട്രെയിനിങിനു അബ്ദുല്‍ കബീര്‍ മാസ്റ്റര്‍ താമരശ്ശേരി നേതൃത്വം നല്‍കി. ഷാജഹാന്‍ മൗലവി ഖിറാഅത്ത് നടത്തി. സത്താര്‍ ഷൊര്‍ണൂര്‍ സ്വാഗതവും റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
Keywords: Madeena, IFF, Camp, മദീന, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം.