city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഅദനിയുടെ മനസ് തകര്‍ക്കാന്‍ ഒരു തടവറയ്ക്കും കഴിയില്ല: അഹമദ് കീരിത്തോട്

കുവൈത്ത്: (www.kasargodvartha.com 19/04/2015) മഅദനിയുടെ മനസ് തകര്‍ക്കാന്‍ ഒരു ഭരണകൂടത്തിനോ തടവറയ്‌ക്കോ കഴിയില്ലെന്നും അവരൊക്കെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അവസാനം പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് പി.സി.എഫ് പ്രസിഡണ്ട് അഹ്മദ് കീരിത്തോട് പറഞ്ഞു. പി.സി.എഫ് കുവൈത്ത് കമ്മിറ്റി 'മഅദനി: വൈകുന്ന നീതിയും തുടരുന്ന പീഡനവും' എന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്യാത്ത കുറ്റത്തിന് 10 വര്‍ഷത്തോളം ജയിലില്‍ കിടന്ന ഒരു മനുഷ്യനെ വീണ്ടും ഒരു കേസ് സൃഷ്ടിച്ചെടുത്ത് ജയിലില്‍ അടക്കുന്നത് നീതികരിക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയുടെ പരമോന്നത കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണ പിള്ളയെ ലോകത്ത് കേട്ട് കേള്‍വിയില്ലാത്ത ഒരു രോഗത്തിന്റെ പേരും പറഞ്ഞു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലും പിന്നെ അദ്ദേഹത്തിനു പുറത്തിറങ്ങാന്‍ വേണ്ടി നിയമം മാറ്റി എഴുതിയ സര്‍ക്കാരുകള്‍ ഒരു നിരപരാധിയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് തയ്യാറാകാത്തത് കൊണ്ടാണ് മഅദനി ഇന്ന് ഈ തടവ് അനുഭവിക്കുന്നത്. മറ്റു നേതാക്കളെ പോലെ ആളുകള്‍ക്കും സന്ദര്‍ഭത്തിനും അനുസരിച്ച് സംസാരിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇത് നേരിടേണ്ടി വരില്ലായിരുന്നുവെന്നും തെറ്റും ശരിയും ആരുടേയും മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം കാണിക്കുന്ന വ്യക്തിയാണ് മഅദനി എന്നും അഹമദ് കീരിത്തോട് കൂട്ടിച്ചേര്‍ത്തു.

വന്‍  സ്രാവുകളെ വല വീശി പിടിക്കാന്‍ കഴിയാത്ത ചെറു പ്രാണികളും പാറ്റകളും അകപ്പെടുന്ന ചിലന്തി വലയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെന്നും അതുകൊണ്ടാണ് ആയിരങ്ങളെ കൊല്ലാന്‍ ആഹ്വാനം നല്‍കിയ നരേന്ദ്ര മോഡിയും, ബാല്‍ താക്കറെയും രക്ഷപ്പെട്ടതും നിരപരാധിയായ മഅദനി കുടുക്കില്‍ അകപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എത്രയോ കൊലപാതങ്ങളും അക്രമവും നടത്തിയ രാഷ്രീയ പാര്‍ട്ടികളാണ് നിരപരാധിയായ മഅദനിയെ തീവ്രവാദ കേസുകള്‍ ചാര്‍ത്തി പീഡിപ്പിക്കുന്നത്. മഅദനിയുടെ മോചനത്തിന് വേണ്ടി മനുഷ്യത്ത്വം മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മലയാളികളും രംഗത്തിറങ്ങണമെന്നും അതിന്റെ തുടക്കം കുവൈത്തില്‍ നിന്നുമാകട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.സി.എഫ് കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍ അഭിപ്രായപെട്ടു.

ബഷീര്‍ കക്കോടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സലീം തിരൂര്‍, മാന്നാര്‍ മുര്‍ഷിദ് മൗലവി, ഷുക്കൂര്‍ അഹ്മദ്, റഷീദ് മലപ്പുറം, നൗഷാദ് ശ്രീകണ്ഠപുരം, സിദ്ദീഖ് ചടയമംഗലം എന്നിവര്‍ സംസാരിച്ചു. ഹുമയൂണ്‍ അറക്കല്‍ പ്രതിജ്ഞയും, അന്‍സാര്‍ കുളത്തുപുഴ  സ്വാഗതവും റഹീം ആരിക്കാടി  നന്ദിയും പറഞ്ഞു.

സഫീര്‍ കാളത്തോട്, സിദ്ദീഖ് പൊന്നാനി, അലി മോന്‍ ചങ്ങരംകുളം, ഫൈസല്‍ ബാബു വളാഞ്ചേരി, സാദിഖ് ആലുവ, ഖമറുദ്ദീന്‍ വാടനപള്ളി, സലീം തൊട്ടാപ്പ്, സജ്ജാദ്, ഹൈദര്‍ തൃത്താല, ഉമര്‍ ഖാജ എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഅദനിയുടെ മനസ് തകര്‍ക്കാന്‍ ഒരു തടവറയ്ക്കും കഴിയില്ല: അഹമദ് കീരിത്തോട്

Keywords : Abdul Nasar Madani, Gulf, PCF, Jail, Court, Political party, Case, Police, Ahmed Keerithode. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia