city-gold-ad-for-blogger

ബി.എ മഹ്മൂദിനെ കെസെഫ് ആദരിച്ചു

ദുബൈ: (www.kasargodvartha.com 14/02/2016) ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹനായ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസെഫ് ചെയര്‍മാന്‍ ബി.എ മഹ് മൂദിനെ കെസെഫ് ആദരിച്ചു. ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കെസെഫ് നവോത്സവം 2016 പരിപാടിയില്‍ വെച്ച് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി ഷാള്‍ അണിയിച്ചു. കെസെഫ് മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്.കെ അബ്ദുല്ല ഉപഹാരം സമ്മാനിച്ചു.

ഡോ. പി.എ ഇബ്രാഹിം ഹാജി നവോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ഗഫൂര്‍ മുഖ്യാഥിതിയായി. കെസെഫ് ഫൗണ്ടര്‍ ചെയര്‍മാന്‍ അഡ്വ. ബേവിഞ്ച അബ്ദുല്ല, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ നാരായണന്‍ നായര്‍, മുന്‍ സെക്രട്ടറി പ്രഭാകരന്‍ അമ്പലത്തറ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കെസെഫ് അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനുള്ള സ്‌കോളാസ്റ്റിക് അവാര്‍ഡ് പരിപാടിയില്‍ വെച്ച് മുഹമ്മദ് കുഞ്ഞി ബേക്കല്‍, ജയന്‍ മാങ്ങാട് എന്നിവര്‍ വിതരണം ചെയ്തു.

തുടര്‍ന്ന് ഇവെന്റ് ഐട്‌സ് ട്രൂപിന്റെ മ്യൂസിക്കല്‍ പരിപാടി അരങ്ങേറി. കാര്യപരിപാടികള്‍ക്ക് ഗണേഷ് അരമങ്ങാനം, അമീര്‍ കല്ലട്ര എന്നിവര്‍ നേതൃത്വം നല്‍കി. ലുലു ഗ്രൂപ്പ് മാനേജര്‍ തമ്പാന്‍ പൊതുവാള്‍, സത്താര്‍ ചെമ്മനാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മാധവന്‍ അണിഞ്ഞ സ്വാഗതവും ട്രഷറര്‍ ഇല്യാസ് തളങ്കര നന്ദിയും പറഞ്ഞു.

ബി.എ മഹ്മൂദിനെ കെസെഫ് ആദരിച്ചു

ബി.എ മഹ്മൂദിനെ കെസെഫ് ആദരിച്ചു

Keywords : Felicitation, Gulf, Programme, Inauguration, KESEF, B.A Mahmood.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia