ബഹ്‌റൈന്‍ സമസ്ത മദ്രസ്സാ രക്ഷാകര്‍തൃ സംഗമം ശ്രദ്ധേയമായി
Oct 24, 2011, 11:03 IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനാമ സമസ്ത സെക്കണ്ടറി മദ്രസ്സയുടെ രക്ഷാകര്‍തൃ സംഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ മനാമ ഓറിയന്റല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അഭൂതപൂര്‍വ്വമായ പങ്കാളിത്തം കൊണ്ടും സജീവ ചര്‍ച്ചകളാലും വിവിധ പഠന ക്ലാസ്സുകളാലും ശ്രദ്ധേയമായി.
ചടങ്ങ് സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. തര്‍ബിയ്യത്ത്, പഠനവും പ്രവര്‍ത്തിയും എന്നീ വിഷയങ്ങള്‍ യഥാക്രമം സി.കെ.പി അലി മുസ്‌ലിയാര്‍, എന്നിവരും വാര്‍ഷിക റിപ്പോര്‍ട്ട് ശഹീര്‍ കാട്ടാമ്പള്ളിയും അവതരിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായ സ്വരൂപണവും ചര്‍ച്ചയും സംശയ നിവാരണവും നടന്നു. പുതുവര്‍ഷത്തെ പി.ടി.എ ഭാരവാഹകളായി ടി. മുഹമ്മദലി (പ്രസി.), അബ്ദു റസാഖ്, നാസര്‍ പുളിയാവ്, എ.സി.എ ബക്കര്‍ (വൈ.പ്രസി.), പി.കെ. ഹൈദര്‍ മൗലവി (ജന.സെക്ര), ശഹീര്‍ കാട്ടാമ്പള്ളി (വര്‍.സെക്ര.) സഈദ് ഇരിങ്ങല്‍, എ.പി. ഫൈസല്‍ (ജോ.സെക്ര.), എലൈറ്റ് അബദുറസാഖ് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, കളത്തില്‍ മുസ്ഥഫ, മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് കാട്ടില്‍ പീടിക, അലവി പി.കെ. ഹൈദര്‍ മൗലവി സ്വാഗതവും സഈദ് ഇരിങ്ങല്‍ നന്ദിയും പറഞ്ഞു.
Keywords: Manama, Samastha, Gulf