ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ സംഗമം
Dec 6, 2012, 16:28 IST
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്കയില്‍ നടത്തിയ ഹജ്ജ് വോളന്റിയര്‍മാരുടെ ഒത്തുചേരലില്‍ അഷ്‌റഫ് മൊറയൂര്‍ പ്രസംഗിക്കുന്നു |
ഓരോ ഹജ്ജും പുതിയതും മറക്കാനാവത്തതുമായ ഓര്‍മകള്‍ നല്‍കുന്നുവെന്ന് അനുഭവങ്ങള്‍ പങ്കുവെച്ച വോളന്റിയര്‍മാര്‍ പറഞ്ഞു. വോളന്റിയര്‍മാരുടെ കലാപരിപാടികളും അരങ്ങേറി. ഫോറം പ്രവര്‍ത്തകരും ഇതര സംഘടന പ്രതിനിധികളും ഹജ്ജ് മിഷന്‍ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു.
മക്ക ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറി അഷ്‌റഫ് ഇരിട്ടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറം റീജ്യണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അമാനുള്ള തമിഴ്‌നാട് പ്രസംഗിച്ചു. മക്ക ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അബ്ദുല്ലക്കോയ സ്വാഗതവും ഹജ്ജ് വോളന്റിയര്‍ ക്യാപ്റ്റന്‍ ഗഫ്ഫാര്‍ നന്ദിയും പറഞ്ഞു.
Keywords: IFF, Hajj volunteers, Meet, Makha, Gulf, Malayalam news