പ്രവാസി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു
Apr 15, 2013, 18:47 IST
ജിദ്ദ: പുളിക്കല്‍ ആന്തിയുര്‍കുന്ന് നിവാസികളുടെ ജിദ്ദയിലെ പ്രവാസി കൂട്ടായ്മയില്‍ പ്രദേശത്തെ പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ശറഫിയ്യയിലെ ഇംപാല ഗാര്‍ഡന്‍ വില്ലയില്‍ നടന്ന ജനറല്‍ ബോഡിയോഗത്തിലാണ് കൂട്ടായ്മ നടപ്പിലാക്കാനുദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ച് ബിസിനസ് കമ്മറ്റി കണ്‍വീനര്‍ കെ.എം. ലത്തീഫ് വിശദീകരിച്ചത്.
തുടര്‍ന്ന് കെ.സി സലീമില്‍ നിന്ന് ആദ്യ ഷെയര്‍ സ്വീകരിച്ചു. 22 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയുടെ മുഖ്യ രക്ഷാതികാരി എം.എം യൂസുഫ് സാഹിബിന് യോഗം യാത്രയയപ്പ് നല്‍കി. പി.കെ ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് കെ.എം .ഷുക്കൂര്‍ സ്വാഗതവും, പി.കെ. അനസ് നന്ദിയും പറഞ്ഞു.
Keywords: Rehabilitation project, Declare, Gulf people, Jeddah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പുളിക്കല്‍ ആന്തിയുര്‍കുന്ന് നിവാസികളുടെ പ്രവാസി പുനരധിവാസ പദ്ധതിക്ക് കെ.സി. സലീമില്‍ നിന്ന് ആദ്യ ഓഹരി സ്വീകരിക്കുന്നു. |