city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികള്‍ക്ക് വോട്ടവകാശം ഒരുക്കിയ യുപിഎ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റുക: കെഎംസിസി

ദുബൈ:(www.kasargodvartha.com 06.04.2014) പ്രവാസികള്‍ക്ക് അവരുടെ മൗലികാവകാശമായ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയ യുപിഎ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മഹ്ദൂദ് കുളങ്കര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രവാസികളിലെ നിര്‍ധനര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ടി ആരംഭിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് പ്രവാസി നിര്‍ധനര്‍ക്ക് ഏറെ ഗുണകരമായിരുന്നുവെന്നും കേരളത്തിലെ യുഡിഎഫും കേന്ദ്രത്തിലെ യുപിഎയുമാണ് രാജ്യത്തും സംസ്ഥാനത്തും വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതെന്നും പ്രവാസികളുടെ കാതലായ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുത്ത യുപിഎ സര്‍ക്കാറിനെ വീണ്ടും ഭരണത്തില്‍ എത്തിക്കേണ്ടത് പ്രവാസികളുടെ ബാധ്യതയാണെന്നും കെഎംസിസ നേതാക്കളായ മഹ്ദൂദ് കുളങ്ങര, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കി ദുബൈ കെഎംസിസി സജ്ജമാക്കിയ വോട്ട് വിമാനം തിങ്കളാഴ്ച 1.30ന് ടെര്‍മിനല്‍ ഒന്നില്‍ നിന്നും പുറപ്പെടും. ഏഴ് മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. യുഎഇ കെഎംസിസിയുടെയും ദുബൈ കെഎംസിസിയുടെയും പ്രമുഖ നേതാക്കളും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമാണ് വിമാനത്തില്‍ പറക്കുന്നത്.
പ്രവാസികള്‍ക്ക് വോട്ടവകാശം ഒരുക്കിയ യുപിഎ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റുക: കെഎംസിസി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Dubai-KMCC, Gulf, Dubai, UDF, Vote, UPA, Election

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia