city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും നിറഞ്ഞ് ജനസഭ - 2014 വേറിട്ടനുഭവമായി

ദുബൈ: ക്ഷേമ സമസ്ഥാപനത്തിനും പൗരന്മാരുടെ സുരക്ഷക്കും സുസ്ഥിര സര്‍ക്കാര്‍ അനിവാര്യമാണെന്നും രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ എന്നും ഓരോ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം അതിനനുസൃതമായ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വിനിയോഗിക്കണം എന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 'ജനസഭാ 2014'ആശങ്കകളും പ്രതീക്ഷകളും'  എന്ന പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ച പ്രഗല്‍ഭര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാജ്യം സ്വതന്ത്രമായതിനു ശേഷം മാറി മാറി വന്ന സര്‍ക്കാറുകള്‍ രാഷ്ട്ര നിര്‍മാണത്തില്‍ വഹിച്ച പങ്കും പൗരന്മാര്‍ അനുഭവിച്ച സ്വാതന്ത്ര്യവും ആവശ്യമായ ഘട്ടങ്ങളില്‍ നടപ്പാക്കിയ നിയമ നിര്‍മാണങ്ങളും വിലയിരുത്തികൊണ്ടുള്ള സംവാദം വളരെ ശ്രദ്ദേയമായി എന്ന് മാത്രമല്ല ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ദുരീകരിക്കാനും പര്യാപ്തമായി. മതേതര ജനാതിപത്യത്തിന് ഊന്നല്‍ നല്‍കി അധികാരത്തിലേറിയ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിനിടയില്‍ വന്നിടുള്ള എല്ലാ വര്‍ഗീയ - ഫാസിസ്റ്റ് സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാനാവാതെ ഇറങ്ങി പോവേണ്ടി വന്നു. ഈ അസ്ഥിരത പലപ്പോഴും രാജ്യത്തെ ആരാജകത്വത്തിലേക്ക് നയിക്കുകയും അത് വഴി രാഷ്ട്ര പുരോഗതി നിശ്ചലമാവുകയും ചെയ്‌തെന്നും സംവാദകര്‍ നിരീക്ഷിച്ചു.
പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും നിറഞ്ഞ് ജനസഭ - 2014 വേറിട്ടനുഭവമായി
പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തൊട്ട് മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിലെ ഭരണം വിശകലനം ചെയ്തു സംവദിച്ചവര്‍ പ്രേഷകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് തൃപ്ത്തികരമായ ഉത്തരം നല്‍കി. പൊതുവെ നിഷ്പക്ഷമായി നിലകൊണ്ട ഇവര്‍ വര്‍ഗീയ ഫാസിസം അധികാരത്തിലേക്ക് വന്നാല്‍ ഉണ്ടാവുന്ന അപകടങ്ങളെ തുറന്നുകാട്ടുകയും അവര്‍ ഭരണത്തില്‍ വന്ന സന്ദര്‍ഭങ്ങളിലൊക്കെ രാജ്യത്ത് നടന്ന അക്രമങ്ങളെ വരച്ചുകാട്ടുകയും അതോടൊപ്പം മതേതര ജനാതിപത്യ ഭരണകൂടത്തിന്റെ ജന ക്ഷേമകരമായ പദ്ധതികളും പരിപാടികളും സദസിനെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും നിറഞ്ഞ് ജനസഭ - 2014 വേറിട്ടനുഭവമായി
പ്രധാനമായും കഴിഞ്ഞ 10 വര്‍ഷത്തെ യു.പി.എ സര്‍ക്കാറിന്റെ ഭരണവും ഗുജറാത്തിലെ മോഡി ഭരണവും രാജ്യത്ത് ഉണ്ടാക്കിയ മാറ്റങ്ങളും നേട്ടകോട്ടങ്ങളും അറിയാനുള്ള താല്‍പര്യങ്ങളായിരുന്നു ആശങ്കകളും പ്രതീഷകളുമായി പ്രേഷകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന ചോദ്യങ്ങളില്‍ നിഴലിച്ചുകണ്ടത്. സാമ്പത്തിക രംഗത്ത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ രാഷ്ട്രത്തെ ഡോ. മന്‍മോഹന്‍സിംഗ് കെല്‍പ്പുറ്റതാക്കിയപ്പോള്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന നരഹത്യ അതെ രാഷ്ട്രത്തെ തലകുനിപ്പിച്ചതും ,ശാസ്ത്രസാങ്കേതിക രംഗത്ത് കുതിച്ചുയരുന്ന രാഷ്ട്രം വര്‍ഗീയ - ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്ന് കത്തിച്ചാമ്പലാകുന്നതും പ്രേഷകരെ വേദനിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തു.

അതേസമയം തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം, ലോക്പാല്‍ ബില്‍, കര്‍ഷക കടം എഴുതിത്തള്ളല്‍, സാങ്കേതിക തൊഴിലധിഷ്ഠിത വിപ്ലവം, ഭക്ഷ്യധാന്യ സംരംഭവും വിതരണവും, വിദ്യാഭ്യാസ അവകാശ നിയമം, വിവിധ കമ്മീഷനുകള്‍, ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഭഷ്യ സുരക്ഷാ തുടങ്ങിയ സാധാരണക്കാര്‍ക്കും അടിസ്ഥാന വര്‍ഗങ്ങള്‍ക്കും ഗുണകരമായ വിവിധ പദ്ധതികളും കൊച്ചി മെട്രോ, സ്മാര്‍ട്ട്‌സിറ്റി, ഏഴിമല നാവിക അക്കാദമി, വല്ലാര്‍പ്പാടം കണ്ടയ്‌നര്‍, വിഴിഞ്ഞം പദ്ധതി തുടങ്ങി നിരവധി വികസന പദ്ധതികള്‍ യു.പി.യെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ആണെന്ന കണ്ടെത്തലുകള്‍ പ്രേഷകവോട്ടര്‍മാരില്‍ പ്രതീക്ഷയേകി.

ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ഡോ. അന്‍വര്‍ അമീന്‍, സമ്പത്തിക വിദക്തനും ബിസിനസ്സ് ബെഞ്ച്മാര്‍ക്ക് മാഗസിന്‍ അസോസിയേറ്റ് എഡിറ്ററുമായ ഭാസ്‌ക്കര്‍ രാജ് എന്നിവരായിരുന്നു പരിപാടിയുടെ സംവാദകര്‍. മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ ഇ.ആര്‍ അലി മാസ്റ്റര്‍ അവതാരകനായിരുന്നു. പരിപാടി ദുബൈ കെ.എം.സി.സി ആക്റ്റിംഗ് ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ആര്‍. ശുക്കൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ജന.സെക്രട്ടറി പി.വി നാസര്‍ ഉപസംഹരിച്ചു. സി.പി ബാവഹാജി, മുഹമ്മദ് വെന്നിയൂര്‍എന്നിവര്‍ സംബന്ധിച്ചു. ജില്ലാ മീഡിയ ചെയര്‍മാന്‍ നിഹ്മത്തുള്ള മങ്കട സ്വാഗതവും ട്രഷറര്‍ മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Dubai, KMCC, Programme, Gulf, Jana Sabha, Malappuram, Inauguration.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia