''പ്രവാസത്തിന്റെ ബാക്കിയിരിപ്പിന്'' യൂത്ത് ഇന്ത്യ ക്യാമ്പയിന്‍ പ്ര്യാപിച്ചു
Oct 3, 2012, 16:53 IST
ദമ്മാം: സിറ്റി ഫ്‌ളവറുമായി സഹകരിച്ച് ''പ്രവാസത്തിന്റെ ബാക്കിയിരിപ്പിന്'' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ നടത്തുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്‍ പ്ര്യാപനം യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ശബീര്‍ ചാത്തമംഗലം നിര്‍വഹിച്ചു. സാമ്പത്തിക രംഗത്തെ സൂക്ഷ്മത ജീവിതവിജയത്തിന് ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ വിശദീകരിച്ചു.
''പുനര്‍ നിര്‍ണയിക്കേണ്ട സാമ്പത്തിക അജണ്ട'' എന്ന തലക്കെട്ടില്‍ ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ നാല് വ്യാഴാഴ്ച വൈകീട്ട് എട്ട് മണിക്ക് നടക്കുന്ന സെമിനാറില്‍ പ്രമുര്‍ പങ്കെടുക്കും. ഇവിടുത്തെ ജോലിയും വരുമാന സ്രോതസും ഏത് സമയവും നഷ്ടപ്പെട്ടേക്കാവുന്ന അനുഗ്രഹങ്ങളാണെന്ന ബോധ്യത്തില്‍ വരവില്‍ നിന്നൊരു ഭാഗം സമ്പാദ്യത്തിന് മാറ്റിവെക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം ആത്മ പരിശോധന കൂടി നടത്താനുള്ള അവസരമായാണ് യൂത്ത് ഇന്ത്യ ക്യാമ്പയിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകം ഉപഭോഗ സംസ്‌കാരങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എല്ലാം സ്വന്തമാക്കണമെന്ന ആര്‍ത്തി മനുഷ്യനെ കടത്തിലേക്ക് നയിക്കുന്നു. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും ആര്‍ഭാഢത്തെയും നമ്മള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്. ക്യാമ്പയിന്‍ പ്ര്യാപന സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ട് തനിമ അഖില സൗദി കൂടിയാലോചനാ സമിതിയംഗം കെ എം ബഷീര്‍ പറഞ്ഞു.
അനുവദനീയമല്ലാത്ത ഒന്നും തന്നെ തന്റെ സമ്പത്തില്‍ കലരരുത് എന്ന നിര്‍ബന്ധം ജീവിതത്തില്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥകള്‍ മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് തനിമ ദമ്മാം സോണ്‍ കൂടിയാലോചനാ സമിതിയംഗം പി ടി റഷീദ് സംസാരിച്ചു. സാമ്പത്തിക രംഗത്തെ എല്ലാ ജീര്‍ണതകളെയും വലിച്ചെറിഞ്ഞ് ജീവിതത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അവിഹിതമായ ഒരു മാര്‍ഗത്തിലൂടെയും സമ്പത്ത് ആര്‍ജിക്കുവാന്‍ പാടുള്ളതല്ല എന്ന ദൈവിക വചനം ഉള്‍ക്കൊള്ളാന്‍ അദ്ദേഹം സദസിനെ ഓര്‍മ്മിപ്പിച്ചു. തനിമ ദമ്മാം സോണല്‍ പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. പി.എം അബ്ദുര്‍ റഹ്മാന്, അഷ്‌കര്‍ വാണിയമ്പലം തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Youth India, Campaign, Dammam, Gulf, Kerala, Malayalam news