city-gold-ad-for-blogger

'പ്രണയ ഭാജനത്തെ കണ്ടെത്തിയത് മാധവിക്കുട്ടിയെ സുരയ്യ­യാക്കി'

ജി­ദ്ദ: (www.kasargodvartha.com 31.05.2014) സ്‌നേഹം തേടിയുള്ള തീര്‍ഥ യാത്രയായിരുന്നു കമല സുരയ്യയുടേ­തെന്ന് ഐ.ഡി.സി സെമിനാര്‍ അഭിപ്രായപ്പെട്ടു. കമലാ സുരയ്യയുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദ ഇസ്ലാമിക് ദ­അവ കൗണ്‍സില്‍ (ഐ.ഡി.സി )­ 'വായനക്കൂട്ടം' സംഘടിപ്പിച്ച അനുസ്മരണ സെമിനാറില്‍ കമലയുടെ ജീവിതവും രചനയും സ്വാധീനവും ഗഹനമായ ചര്‍ച്ചകള്‍ക്ക് വിധേയമായി.

നോബല്‍ സമ്മാന പുരസ്‌ക്കാരത്തിനുള്ള അവസാന ലിസ്റ്റില്‍ വരെ ഉള്‍പെട്ടിരുന്ന കമലാ സുരയ്യയുടെ രചനകള്‍ നിലവിലുള്ള ഭാവുകത്വ പരി കല്‍പനകള്‍ക്കപ്പുറത്തു നിന്നു പുതിയ ഭാവുകത്വം രൂപപ്പെടുത്തിയവയായിരുന്നു എന്ന് മുഹമ്മദ് കുട്ടി എളംബിലക്കോട് പ­റഞ്ഞു. നിഷക്കളങ്കത കൈ മുതലാക്കിയ സാഹിത്യകാരിയുടെ  കിട്ടാതെ പോയ സ്‌നേഹത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലായിരുന്നു ' എന്റെ കഥ ' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'പ്രണയ ഭാജനത്തെ കണ്ടെത്തിയത് മാധവിക്കുട്ടിയെ സുരയ്യ­യാക്കി'
എന്തെഴുതണം എന്ന് തീരുമാനിക്കുന്നതിനു പുറമെ, എന്തിനെ വിമര്‍ശിക്കണം എന്നും തീരുമാനിക്കാനുള്ള ആര്‍ജവം കാട്ടിയ ധീര വനിതയായിരുന്നു കമല സുരയ്യ എന്നു പ്രൊഫ. റെയ്‌നോള്‍ഡ് പി ഇട്ടൂപ്പ് പറഞ്ഞു. ഇംഗ്ലീഷിലുള്ള കമലയുടെ രചനകള്‍ വളരെ ലളിതവും ഗ്രാഹ്യവുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ഗത്തെ കുറിച്ചുള്ള അന്വേഷണമാണു മാധവിക്കുട്ടിയെ സുരയ്യ ആക്കിയത് എന്നും അവരുടെ നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം അസൂയയില്‍ നിന്നും ഉടലെടുത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ മറയത്തിരുന്നു പറയേണ്ട കാര്യങ്ങള്‍ ഇറയത്തിരുന്നു പറഞ്ഞതാണു കമലാ സുരയ്യക്ക് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരാന്‍ കാരണമായത് എന്നു ഉസ്മാന്‍ ഇരുംബുഴി പറഞ്ഞു. ഉദാരതയില്‍ സമാനതകളില്ലാത്ത സാഹിത്യകാരിയായിരുന്നു മഹതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീ സമൂഹത്തോടുള്ള പ്രതിബദ്ധതയാണു കമലാ സുരയ്യയുടെ രചനയില്‍ കൂടുതല്‍ പ്രകടമായത് എന്നു കൊംബന്‍ മൂസ അഭിപ്രായപ്പെട്ടു. സ്‌നേഹം തിരഞ്ഞുള്ള തന്റെ നിഷ്‌ക്കളങ്കമായ തീര്‍ഥ യാത്രയില്‍ തന്റെ ലക്ഷ്യം അല്ലാഹുവില്‍ കണ്ടെത്തുകയായിരുന്നു കമലാ സുരയ്യ എന്നു എം.പി സുലൈമാന്‍ ഫൈസി അഭിപ്രായപ്പെട്ടു.

ഹുസൈന്‍ ബാഖവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സെമിനാറില്‍ അഡ്വ. കെ.എച്ച്.എം മുനീര്‍ അധ്യക്ഷനായിരുന്നു. സന്‍ഫീഖ് സ്വാഗതവും സക്കീര്‍ മുര്‍തസ നന്ദിയും പ­റഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Gulf, Remembrance, Kamala Surayya, Islam, Convert, Vayanakkoottam, Writer. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia